ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന കിടാംമ്പി ശ്രീകാന്ത് പുറത്തായി. ക്വാർട്ടർ മത്സരത്തിൽ ലോക ഒന്നാം നമ്പര്‍ താരം സോണ്‍ വാന്‍ ഹോയാടാണ് ശ്രീകാന്ത് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ചൈനീസ് താരം സോണ്‍ വാന്‍ ഹോ ശ്രീകാന്തിനെ മുട്ടുകുത്തിച്ചത്. സ്കോര്‍ 21-14, 21-18. ഇതോടു കൂടി പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു.

വനിത വിഭാഗത്തിൽ പിവി സിന്ധുവും, സൈന നെഹ്‍വാലും തങ്ങളുടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി ഇന്നിറങ്ങും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ