scorecardresearch

'ഗുസ്തി താരങ്ങളുടെ സമരം ദുര്‍ബലപ്പെടുത്താന്‍ ബബിത ഫോഗട്ട് ശ്രമിക്കുന്നു'; ആരോപണങ്ങളില്‍ സാക്ഷി

സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ കോൺഗ്രസിന്റെ കളിപ്പാവകളെന്ന് വിളിച്ചായിരുന്നു ബബിതയുടെ പരിഹാസം

സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ കോൺഗ്രസിന്റെ കളിപ്പാവകളെന്ന് വിളിച്ചായിരുന്നു ബബിതയുടെ പരിഹാസം

author-image
WebDesk
New Update
Sakshi Malik, Protest

സാക്ഷി മാലിക്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവുമായ ബബിത ഫോഗട്ട് ഗുസ്തി താരങ്ങളുടെ സമരം ദുര്‍ബലമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഒളിമ്പിക്ക് മെഡല്‍ ജേതാവായ സാക്ഷി മാലിക്ക്.

Advertisment

ബബിതയും മറ്റൊരു ബിജെപി നേതാവായ തീരത് റാണയും ചേര്‍ന്നാണ് ജന്തര്‍ മന്ദറില്‍ സമരം ചെയ്യാനുള്ള അനുമതി വാങ്ങിത്തന്നതെന്നും സാക്ഷിയും ഭര്‍ത്താവ് സത്യവര്‍ത് കാഡിയനും ചേര്‍ന്ന് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

രാജ്യത്തെ തന്നെ മുന്‍നിര ഗുസ്തി താരങ്ങളാണ് സാക്ഷി, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ എന്നിവരാണ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തിന് നേതൃത്വം നല്‍കുന്നത്. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

ബബിതയും റാണയും ചേര്‍ന്ന് ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങിയതിന്റെ തെളിവായി ഒരു രേഖയും സാക്ഷി പുറത്ത് വിട്ടു.

Advertisment

“വീഡിയോയിൽ (ശനിയാഴ്‌ച പോസ്റ്റ് ചെയ്‌തത്), തീരത് റാണയും ബബിത ഫോഗട്ടും എങ്ങനെയാണ് ഗുസ്തിതാരങ്ങളെ അവരുടെ സ്വാർത്ഥതയ്‌ക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്നും ഗുസ്തിക്കാർ പ്രശ്‌നത്തിൽ അകപ്പെട്ടപ്പോൾ അവർ എങ്ങനെ പ്രതികരിച്ചെന്നും ഞങ്ങൾ പരിഹസിച്ചിരുന്നു,” സാക്ഷി ട്വിറ്ററില്‍ കുറിച്ചു.

ഏപ്രിലില്‍ വിനേഷ് ഫോഗട്ട് തന്റെ കസിന്‍ കൂടിയായ ബബിതയോട് സമൂഹ മാധ്യമങ്ങളിലെ പ്രസ്താവനകളിലൂടെ സമരം ദുര്‍ബലപ്പെടുത്തെരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ കോൺഗ്രസിന്റെ കളിപ്പാവകളെന്ന് വിളിച്ചായിരുന്നു ബബിതയുടെ പരിഹാസം. ജനുവരിയിൽ ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി നൽകിയത് ബിജെപി നേതാക്കളായ തിരത് റാണയും ബബിത ഫൊഗട്ടും ചേർന്നാണെന്ന സാക്ഷിയുടേയും സത്യവർതിന്റേയും വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പ്രതികരണം.

”എന്റെ സഹോദരിയും ഭർത്താവും ചേർന്ന് പോസ്റ്റ് ചെയ്ത വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി. എന്റെ സഹോദരി കാണിക്കുന്ന പെർമിഷൻ പേപ്പറിൽ എന്റെ ഒപ്പോ എന്റെ പേരോ ഒരിടത്തും ഇല്ല. എന്റെ സമ്മതത്തിന് തെളിവില്ല. പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ആഭ്യന്തര മന്ത്രി അമിത് ഷായെയോ കാണാൻ ഞാൻ വീണ്ടും ഗുസ്തി താരങ്ങളോട് പറയുന്നു. പകരം അവർ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ദീപേന്ദർ ഹൂഡ, ബലാത്സംഗ കേസിലും മറ്റ് കേസുകളിലും കുറ്റക്കാരായവർ എന്നിവരോട് സഹായം അഭ്യർത്ഥിക്കുന്നു,” ബബിത പറഞ്ഞു.

Protest Wrestler

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: