scorecardresearch

ഇങ്ങേരെവിടത്തെ നമ്പർ വണ്ണാ? ബാബറിനെ ട്രോളി സോഷ്യൽ മീഡിയ

ഈ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ നേടിയ 50 റൺസ് മാത്രമാണ് ബാബറിന് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നൊരു പ്രകടനം

ഈ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ നേടിയ 50 റൺസ് മാത്രമാണ് ബാബറിന് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നൊരു പ്രകടനം

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Babar Azam | world number one

പാക്കിസ്ഥാൻ ക്യാപ്ടൻ ബാബർ അസം | ഫൊട്ടോ: സ്കീൻ ഗ്രാബ് ഹോട്ട് സ്റ്റാർ

ഏകദിന ക്രിക്കറ്റ് ഫോർമാറ്റിലെ ഐസിസി റാങ്കിങ്ങിൽ ഒന്നാമനാണ് പാക്കിസ്ഥാൻ ക്യാപ്ടനായ ബാബർ അസം. ഈ ലോകകപ്പിൽ നനഞ്ഞ പടക്കം പോലെയാണ് ബാബർ അസം കളിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന വിമർശനം. ഈ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ നേടിയ 50 റൺസ് മാത്രമാണ് ബാബറിന് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നൊരു പ്രകടനം.

Advertisment

എന്നാൽ, ഓസ്ട്രേലിയയ്ക്കെതിരെ 18, ശ്രീലങ്കയ്ക്കെതിരെ 10, നെതർലൻഡിനെതിരെ 5 എന്നിങ്ങനെയാണ് ലോക ഒന്നാം നമ്പറിന്റെ പ്രകടനമെന്നത് ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്നുണ്ട്. ക്രിക്കറ്റിലെ ഗോട്ട് ചർച്ചയിൽ വിരാട് കോഹ്ലിക്കൊപ്പം പാക് ആരാധകർ ഉയർത്തിക്കാട്ടുന്ന യുവപ്രതിഭയാണ് ബാബർ അസം. എന്നാൽ, പെരുമയ്ക്കൊത്ത ഒരു പ്രകടനം അദ്ദേഹം ലോകകപ്പിൽ പുറത്തെടുക്കുന്നില്ല എന്നതാണ് ആരാധകരെ നിരാശരാക്കിയത്.

ഓസീസിനെതിരായ മത്സരത്തിൽ സ്പിന്നർ ആദം സാമ്പയാണ് ബാബറെ പുറത്താക്കിയത്. മൂന്ന് ഫോറുകൾ സഹിതം 14 പന്തിൽ നിന്ന് 18 റൺസുമായി തുടങ്ങിയ ബാബറിനെ സാമ്പ പാറ്റ് കമ്മിൻസിന്റെ കയ്യിലെത്തിച്ചത്. ഓസീസ് ഉയർത്തിയ 368 റൺസ് വിജയലക്ഷ്യം മറികടക്കുമ്പോഴാണ് ക്യാപ്റ്റന്റെ ഈ ഫോമില്ലായ്മ ടീമിന് തിരിച്ചടിയായത്.

അതേസമയം, ലോകകപ്പ് റൺവേട്ടയിൽ രോഹിത്തിനെ (265) പിന്തള്ളി പാക്കിസ്ഥാൻ മധ്യനിര താരം മുഹമ്മദ് റിസ്വാൻ (294) ഒന്നാമതെത്തി. വിരാട് കോഹ്ലിയാണ് (259) മൂന്നാമത്. ന്യൂസിലൻഡിന്റെ ഓപ്പണർ ഡെവോൺ കോൺവേ (249), ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡീകോക്ക് (229), ഡേവിഡ് വാർണർ (228), രചിൻ രവീന്ദ്ര (215), കുശാൽ മെൻഡിസ് (207), അബ്ദുള്ള ഷഫീക്ക് (197), ഡേവിഡ് മലാൻ (186) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ.

Advertisment
Cricket World Cup Icc Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: