ബാറ്റിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അടുത്തുപോലും താൻ എത്തിയിട്ടില്ലെന്ന് പാക്കിസ്ഥാൻ താരം ബാബർ അസം. വിരാട് കോഹ്‌ലിയുമായി തന്നെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അസം ആവശ്യപ്പെട്ടു. കോഹ്‌ലിയുടെ ബാറ്റിങ്ങുമായി ആരാധകർ അസമിനെ താരതമ്യപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് പാക് താരത്തിന്റെ പ്രതികരണം.

”ജനങ്ങൾ ഇപ്പോഴും വിരാട് കോഹ്‌ലിയുമായി എന്നെ താരതമ്യം ചെയ്യുകയാണ്. അദ്ദേഹം വലിയൊരു കളിക്കാരനാണ്. ഞാനദ്ദേഹത്തിന്റെ അടുത്തുപോലും എത്തിയിട്ടില്ല. ഞാൻ കരിയർ തുടങ്ങിയിട്ടേയുളളൂ. അദ്ദേഹം കരിയറിൽ ഇതിനോടകം നിരവധി റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കോഹ്‌ലിയുടെ അടുത്തെത്താൻ ഇനിയും ഒരുപാട് ദൂരം കടക്കേണ്ടതുണ്ട്,” അസം പറഞ്ഞു.

സ്റ്റീവ് സ്മിത്ത്, ജോയ് റൂട്ട്, കെയ്ൻ റിച്ചാർഡ്സൺ എന്നീ മൂന്നു താരങ്ങളെ നിരന്തരം കോഹ്‌ലിയുമായി താരതമ്യപ്പെടുത്തി പറയാറുണ്ട്. ഇവർക്കുപുറമേയാണ് പാക് താരം ബാബർ അസമിനെയും കോഹ്‌ലിയോട് താരതമ്യപ്പെടുത്തി തുടങ്ങിയത്. പാക്കിസ്ഥാൻ കോച്ച് മിക്കി ആർതൂർ ആണ് അസമിനെ കോഹ്‌ലിയുമായി താരതമ്യപ്പെടുത്തിയത്. 23 കാരനായ അസമിന്റെ പ്രകടനം ആ പ്രായത്തിൽ കോഹ്‌ലിയുടെ പ്രകടനത്തെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ