പാക്കിസ്ഥാൻ-ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. ഉസ്മാൻ ഖവാജയുടെ 141 റൺസാണ് ഓസ്ട്രേലിയയ്ക്ക് കരുത്തായത്. ടെസ്റ്റിലെ ഏഴാം സെഞ്ചുറിയാണ് ഖവാജ നേടിയത്. ഖവാജ പുറത്താകാതെ ഇരുന്നെങ്കിൽ ഓസ്ട്രേലിയ ടെസ്റ്റ് വിജയം നേടിയേനെ. പാക്കിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസമിന്റെ സൂപ്പർ ക്യാച്ചാണ് ഓസ്ട്രേലിയൻ വിജയത്തിന് തടയായത്.

ആറാമനായി ഖവാജ പുറത്താകുമ്പോൾ കളി തീരാൻ 14.3 ഓവറാണ് ബാക്കിയുണ്ടായിരുന്നത്. മിച്ചൽ സ്റ്റാർക്കിനെ ലെഗ് സ്പിന്നർ യാസിർ ഷാ പുറത്താക്കിയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. സ്റ്റാർക്കിനെ പ്രതിരോധിക്കാൻ അനുവദിക്കാതെ ഷാ കളിക്കളത്തിന് പുറത്താക്കുകയായിരുന്നു. പാക്കിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസമാണ് സ്റ്റാർക്കിന്റെ ക്യാച്ചെടുത്തത്.

നാലാമത്തെ ഇന്നിങ്സിന്റെ 128-ാം ഓവറിലായിരുന്നു ബാബർ അസം സൂപ്പർമാനായി മാറിയത്. ലെഗ് സൈഡിലേക്ക് ബോൾ അടിച്ച സ്റ്റാർക്കിന് തെറ്റി. അസം ചാടി വീണ് ഒറ്റക്കൈയ്യിൽ ബോൾ ഒതുക്കി. സൂപ്പർ ക്യാച്ചെടുത്ത ബാബറിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

അബുദാബിയിൽ ഒക്ടോബർ 16 നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook