പാകിസ്ഥാൻ നായകൻ ബാബർ അസമിനെ 2021ലെ ഐസിസി ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ആറ് കളികളിൽ നിന്ന് 67.50 ശരാശരിയിൽ 405 റൺസാണ് താരം നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2-1 പരമ്പര വിജയത്തിൽ പാക്കിസ്ഥാന്റെ രണ്ട് വിജയങ്ങളിലും പ്ലെയർ ഓഫ് ദ മാച്ചായ അദ്ദേഹം 228 റൺസുമായി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു.
ഇംഗ്ലണ്ടിനെതിരെ 3-0ന് തോൽവി വഴങ്ങിയപ്പോഴും പാക്കിസ്ഥാന്റെ ഏക പോരാളിയായിരുന്നു അദ്ദേഹം. മൂന്ന് കളികളിൽ നിന്ന് 177 റൺസാണ് ബാബർ നേടിയത്, മറ്റൊരു ബാറ്റർക്കും പരമ്പരയിൽ 100 റൺസ് നേടാൻ സാധിച്ചില്ല.
അതേസമയം, ദക്ഷിണാഫ്രിക്കൻ അമ്പയർ മറൈസ് ഇറാസ്മസ് അമ്പയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് ഇറാസ്മസ് ഈ നേട്ടം സ്വന്തമാക്കുന്നത്. 2016ലും 2017ലും അദ്ദേഹം തന്നെയായിരുന്നു മികച്ച അമ്പയർ.
ടി20 ലോകകപ്പ് ഫൈനൽ ഉൾപ്പെടെ 2021ൽ മൂന്ന് ഫോർമാറ്റുകളിലുമായി 20 അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇറാസ്മസ് മേൽനോട്ടം വഹിച്ചു.
Also Read: പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ ഐസിസി ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ