ക്രിക്കറ്റില്‍ പുതിയതായി അവതരിക്കപ്പെട്ട ടെന്‍ 10 മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രിദി ഫൗണ്ടേഷന്റെ കീഴില്‍ ചാരിറ്റിക്കായി നടത്തിയ മൽസരത്തില്‍ ഒരുപിടി റെക്കോര്‍ഡുകളാണ് പിറന്നത്. ഷാഹിദ് അഫ്രിദി ഗ്രീന്‍, റെഡ് ടീമുകള്‍ തമ്മിലുളള മൽസരത്തിലാണ് ബാബര്‍ അല്‍ അസമും ഷുഹൈബ് മാലികും മികവുറ്റ പ്രകടനം കാഴ്ച വച്ചത്.

ബാബര്‍ അല്‍ അസം റെക്കോര്‍ഡ് വേഗത്തില്‍ സെഞ്ചുറി നേടിയപ്പോള്‍ യുവരാജ് സിങ്ങിനെ അനുകരിക്കുകയായിരുന്നു ഷുഹൈബ്. ഗ്രീന്‍ ടീമിന്റെ ഓള്‍ റൗണ്ടറായ ബാബറിനെ 7-ാം ഓവറിലാണ് ഷുഹൈബ് തകര്‍ത്ത് തരിപ്പണമാക്കിയത്. ആറ് പന്തും നിലംതൊടാതെ ബൗണ്ടറി കടന്നു. കളി അവസാനിച്ചപ്പോള്‍ റെഡ് ടീമിന് 10 ഓവറില്‍ 201 റണ്‍സ്.

ഒരോവറില്‍ ആറ് സിക്സ് വഴങ്ങിയതിന്റെ നിരാശയൊട്ടും കാട്ടാതെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാബര്‍ റെഡ് ടീം ബോളര്‍മാരെ തച്ചു തകര്‍ത്തു. വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഗ്രീന്‍ ടീം ലക്ഷ്യം മറികടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ