തായ്‌ലൻഡ് ഗ്രാൻപ്രി ബാഡ്മിന്റൻ കിരീടം ഇന്ത്യയുടെ ബി. സായ് പ്രണീതിന്. ഫൈനലിൽ ഇന്തൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ ആണ് സായി പ്രണീത് കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമാണ് സായി പ്രണീത് എതിരാളിയെ കീഴടക്കിയത്. സ്കോർ 17-21, 21-18, 21-19.

ശക്തമായ മത്സരത്തിനൊടുവിലാണ് സായി പ്രണീത് കിരീടം നേടിയത്. സെമിഫൈനലിൽ ആതിഥേയതാരം പന്നാവിറ്റ് തോങ്നാമിനെ 21–11, 21–15 നു തോൽപിച്ചാണ് സായ് ഫൈനൽ പ്രവേശനം നേടിയത്. പ്രണീതിന്റെ ഈ വർഷത്തെ രണ്ടാമത്തെ രാജ്യാന്തര കിരീടമാണിത്. കഴിഞ്ഞ മാസം നടന്ന സിംഗപ്പൂർ ഓപ്പണിലും സായി പ്രണീത് ആയിരുന്നു വിജയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ