ഡൽഹി ക്യാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കോവിഡ്; ഐപിഎല്ലിലെ ആദ്യ മത്സരം നഷ്ടമാകും

ഐപിഎൽ തുടങ്ങാൻ ആറ് ദിവസം ശേഷിക്കെയാണ് താരം കോവിഡ് ബാധിതനാകുന്നത്

ipl 2021, ipl team, Axar Patel Covid, Axar Patel Delhi Capitals, അക്സര്‍ പട്ടേല്‍, ഐപിഎല്‍ ,ipl palyers, ipl teams, ഐപിഎല്‍ ടീം, delhi capitals, chennai super kings, mumbai indians, sunrisers hyderabad, rajastan royals, royal challengers banglore, ie malayalam

ഇന്ത്യൻ ഓൾറൗണ്ടറും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരവുമായ അക്‌സർ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. ഐപിഎൽ തുടങ്ങാൻ ആറ് ദിവസം ശേഷിക്കെയാണ് താരം കോവിഡ് ബാധിതനാകുന്നത്. ഇതോടെ ശനിയാഴ്ച ചെന്നൈ സൂപ്പർകിങ്‌സുമായി നടക്കുന്ന ആദ്യ മത്സരം നഷ്ടമാകും.

“മാർച്ച് 28ന് കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായി അദ്ദേഹം മുംബൈയിലെ ടീം ഹോട്ടലിൽ എത്തിയിരുന്നു, അദ്ദേഹത്തിന്റെ രണ്ടാം പരിശോധനാ ഫലം പോസിറ്റീവാണ്. ആരോഗ്യ വിദഗ്‌ധരുടെ പരിചരണത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം” ഡൽഹി ക്യാപിറ്റൽസ് പത്രക്കുറിപ്പിൽ പറഞ്ഞു.

ബിസിസിഐയുടെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഫലം നെഗറ്റീവ് ആകുന്നത് വരെ അക്സറിന് ടീമിന്റെ ബയോ ബബിളിൽ പ്രവേശിക്കാൻ കഴിയില്ല. 10 ദിവസത്തെ നിരീക്ഷണ കാലയളവിൽ വ്യായാമങ്ങൾ ഒഴിവാക്കി പൂർണമായ വിശ്രമമാണ് ബിസിസിഐ നിർദേശിച്ചിരിക്കുന്നത്.

നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണ കോവിഡ് പോസിറ്റീവ് ആയിരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയ താരം പരിശീലനത്തിന് തയ്യാറെടുക്കുകയാണ്.

Read Also: RCB Preview: വമ്പനടിക്കാരുടെ നീണ്ട നിര, ഒപ്പം മലയാളി ടച്ചും; കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂര്‍

ഏപ്രിൽ 10 ശനിയാഴ്ച ചെന്നൈക്ക് എതിരെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഡൽഹിയുടെ ആദ്യ മത്സരം. സ്റ്റേഡിയത്തിലെ 10 ഗ്രൗണ്ട് സ്റ്റാഫ് ഉൾപ്പടെ 16 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഐപിഎൽ നടക്കുന്ന മുംബൈ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കൃത്യമായി പ്രോട്ടോക്കോളുകൾ പാലിച്ച് മത്സരം സംഘടിപ്പിക്കാനാണ് ബിസിസിഐയും മഹാരാഷ്ട്ര ക്രിക്കറ്റ് ബോർഡും ശ്രമിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Axar patel delhi capitals covid 19 positive test

Next Story
RCB Preview: വമ്പനടിക്കാരുടെ നീണ്ട നിര, ഒപ്പം മലയാളി ടച്ചും; കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂര്‍RCB Team preview, ipl, ipl news, ipl schedule, royal challengers bangalore, royal challengers bangalore team news, virat kohli, Glenn Maxwell, ad devilliers, sachin baby, ipl malayalam news, sports news, malayalam sports news, indian express sports, ie malayalam sports, ie malayalam, ആര്‍സിബി ടീം റിവ്യു, ഐപിഎല്‍, ഐപിഎല്‍ വാര്‍ത്തകള്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, വിരാട് കോഹ്ലി, എബിഡി, ഗ്ലെന്‍ മാക്സ്വെല്‍, കായിക വാര്‍ത്തകള്‍, ഇന്ത്യന്‍ എക്സ്പ്രസ് സ്പോര്‍ട്സ്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com