നാഗ്പൂർ: നാഗ്പൂരിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് 243 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് നിശ്ചിത അൻപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാനേ സാധിച്ചുള്ളൂ. പ​ര​മ്പ​ര 3-1 ന് ​മുന്നിട്ട് നിൽക്കുന്ന ഇ​ന്ത്യ​ക്ക് ഇ​ന്നും ജ​യി​ക്കാ​നാ​യാ​ൽ ലോ​ക​റാ​ങ്കിം​ഗി​ലെ ഒ​ന്നാം സ്ഥാ​നം വീ​ണ്ടെ​ടു​ക്കാം.

മികച്ച തുടക്കമാണ് ഓപണർമാർ ഓസ്ട്രേലിയക്ക് നൽകിയത്. അർദ്ധശതകം നേടിയ ഡേവിഡ് വാർണറും(53റൺസ്) ആരോൺ ഫിഞ്ചും(33 റൺസ്) ചേർന്ന് ഒന്നാം വിക്കറ്റിൽ 66 റൺസ് കൂട്ടുകെട്ടുയർത്തി. പിന്നീട് ഇന്ത്യൻ സ്പിന്നർമാർ ഓസീസ് മുൻ നിരയെ തകർക്കുകയായിരുന്നു. 42 റൺസെടുത്ത ട്രേവിസ് ഹെഡും 46 റൺസെടുത്ത മാർക്കസ് സ്ട്രോണിസുമാണ് ഓസീസ് നിരയിൽ തിളങ്ങിയ മറ്റ് ബാറ്റ്സ്മാൻമാർ.

ഇന്ത്യക്കായി അക്സർ പട്ടേൽ മൂന്ന് ഓസീസ് വിക്കറ്റുകൾ പിഴുതു. ഭുംറ രണ്ട് വിക്കറ്റ് കരസ്ഥമാക്കിയപ്പോൾ ഭുവനേശ്വർ കുമാറും ഹർദ്ദിക് പാണ്ഡ്യയും കേദാർ യാദവും ഓരോ വിക്കറ്റ് നേടി. അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റു​ക​ളാ​ണ് ഇന്ത്യൻ ബൗളർമാർ വീഴ്ത്തിയത്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ​നി​ന്നു മൂ​ന്നു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ന് ഇ​റ​ങ്ങിയിരിക്കുന്നത്. മു​ഹ​മ്മ​ദ് ഷാ​മി​ക്കും ഉ​മേ​ഷ് യാ​ദ​വി​നും പ​ക​ര​ക്കാ​രാ​യി ജ​സ്പ്രീ​ത് ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും തി​രി​ച്ചെ​ത്തി. യു​സ്വേ​ന്ദ്ര ചാ​ഹ​ലി​നു പ​ക​രം ചൈ​ന​മ​ൻ ബൗ​ള​ർ കു​ൽ​ദീ​പ് യാ​ദ​വ് ടീ​മി​ൽ തി​രി​ച്ചെ​ത്തി. മു​ഹ​മ്മ​ദ് ഷാ​മി, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ർ നാ​ലാം ഏ​ക​ദി​ന​ത്തി​ലാ​ണ് ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ത്. ഇ​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​ല്ല. ഓ​സീ​സ് നി​ര​യി​ൽ പ​രി​ക്കേ​റ്റ കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​ണു പ​ക​രം ജ​യിം​സ് ഫോ​ക്ന​ർ ടീ​മി​ലെ​ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ