ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ മഴ. ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഷൂട്ടിങ് മത്സരങ്ങളിലായി ഇന്ത്യ ഇന്ന് അഞ്ച് മെഡലുകൾ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ അവനി ലേഖര സ്വർണം നേടി. 249.6 പോയിന്റുകൾ സ്വന്തമാക്കി ലോക റെക്കോർഡോടെയാണ് അവനിയുടെ മെഡൽ നേട്ടം. പാരാലിമ്പിക്സ് ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.
വൈകിട്ടോടെ ടോക്യോ പാരാലിമ്പിക്സിലെ രണ്ടാം സ്വർണവും ഇന്ത്യ നേടി. ജാവലിനിൽ സുമിത് ആന്റിൽ ആണ് സ്വർണം നേടിയത്. ജാവലിൻ ത്രോ ഫൈനലിൽ ലോക റെക്കോഡോട് കൂടിയാണ് സുമിത് സ്വർണമെഡൽ നേടിയത്. ന്റെ അഞ്ചാമത്തെ ശ്രമത്തിൽ ജാവലിൽ 68.55 മീറ്റർ ദൂരേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
Read More: പാരാലിമ്പിക്സ്: ജാവലിനിൽ ലോക റെക്കോഡോടെ സ്വർണമെഡൽ നേട്ടവുമായി സുമിത്
ഇതുവരെ ഏഴ് മെഡലുകളാണ് ഇന്ത്യ ഈ പാരാലിമ്പിക്സിൽ നേടിയത്. ആദ്യമായാണ് ഇന്ത്യ പാരാലിമ്പിക്സിൽ ഇത്രയും മെഡലുകൾ നേടുന്നത്. ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കതുനിയ വെള്ളി നേടി. 44.38 മീറ്റർ എറിഞ്ഞാണ് യോഗേഷ് രണ്ടാം സ്ഥാനത്ത് എത്തിയത്.
പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജഹാരിയ വെള്ളിയും സുന്ദർ സിങ് ഗജ്ജാർ വെങ്കലവും നേടി. ദേവേന്ദ്ര ജഹാരിയയുടെ മൂന്നാം പാരാലിമ്പിക്സ് മെഡലാണിത്. ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെയാണ് നേട്ടം. 64.35 മീറ്റർ ആണ് ജഹാരിയ എറിഞ്ഞത്. സുന്ദർ സിങ് ഗജ്ജാർ സീസണിലെ തന്റെ മികച്ച സമയമായ 64.01
യോഗ്യത റൗണ്ടിൽ ആകെ 621.7 പോയിന്റോടെ ഏഴാമതായാണ് അവനി ഫൈനലിൽ എത്തിയത്. എന്നാൽ ഫൈനലിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ലോകറെക്കോർഡിന് ഒപ്പവും എത്തി.
അവനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. നിങ്ങളുടെ കഠിനാധ്വാനവും ഷൂട്ടിങ്ങിനോടുള്ള അഭിനിവേശവും കാരണമാണ് ഇത് സാധ്യമായതെന്നും. ഇന്ത്യൻ കായികരംഗത്തെ ഒരു പ്രത്യേക നിമിഷമാണ് ഇതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Also read: Tokyo Paralympics: ടേബിള്‍ ടെന്നിസില്‍ വെള്ളിത്തിളക്കം; ചരിത്രം കുറിച്ച് ഭാവിനബെന്‍