ലണ്ടന്‍: കളിക്കിടെ താരങ്ങള്‍ക്ക് കുടിവെള്ളവുമായി മറ്റ് താരങ്ങള്‍ മൈതാന മധ്യത്തിലേക്ക് ഓടിയെത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. യുവതാരങ്ങളോ പകരക്കാരോ ആകും ഇങ്ങനെ വെള്ളവുമായി എത്തുന്നത്. മുന്‍ നായകന് എം.എസ്.ധോണി മുതല്‍ സാക്ഷാല്‍ സച്ചിനടക്കമുള്ള സീനയേഴ്സും ജാഡയില്ലാതെ യുവാക്കള്‍ക്ക് വെള്ളവുമായി എത്തിയതും നാം കണ്ടിട്ടുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായൊരു വെള്ളം കൊടുക്കലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ഇംഗ്ലണ്ടിലെ ഭാരത് ആര്‍മി അംഗങ്ങളാണ് ഈ പരീക്ഷണത്തിന് പിന്നില്‍. താരങ്ങള്‍ക്ക് ഗ്രൗണ്ടില്‍ കുടിവെള്ളമെത്തിക്കാന്‍ പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകക്കൂട്ടമായ ഭാരത് ആര്‍മി. ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ ഓട്ടോറിക്ഷയിലാണ് താരങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചത്.
ഗ്രൗണ്ടില്‍ വെള്ളമെത്തിക്കാനുള്ള ഈ പുതിയ മാര്‍ഗം ബിസിസിഐ ശ്രദ്ധിക്കുന്നുണ്ടോ എന്ന കുറിപ്പ് സഹിതമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റില്‍ ബാര്‍മി ആര്‍മിക്കൊപ്പം കട്ടയ്ക്ക് നിന്നിരുന്നു ഭാരത് ആര്‍മി. ഒൻപതാം തീയതി ആരംഭിക്കുന്ന ലോഡ്സ് ടെസ്റ്റിനായി കാത്തിരിക്കുകയാണ് ഭാരത് ആര്മിയിപ്പോള്.
ആദ്യ ടെസ്റ്റില്‍ നായകന് വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് തടയിട്ടായിരുന്നു ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ വന്ന ഷമി ഉടനെ തന്നെ പുറത്തായി. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
നാല് വിക്കറ്റുമായി ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ട് ബോളിങ് നിരയില്‍ തിളങ്ങിയത്. ആൻഡേഴ്സണും ബ്രോഡും രണ്ട് വിക്കറ്റുകള്‍ വീതവും കറാനും റാഷിദും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. വിരാട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പുറത്തായത്. 93 പന്തില്‍ നിന്നും 51 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.
#ENGvIND Are you taking taking notes @BCCI ? A new way of delivering ‘drinks’ for the the players… #BharatArmyRickshaw #BharatArmy #Rickshaw #Cricket #IndianCricket #TeamIndia #LoveCricket #ViratKohli #COTI @imVkohli pic.twitter.com/v8M0nEa5Uw
— The Bharat Army (@thebharatarmy) August 6, 2018
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ