ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി ട്വന്റി മൽസരത്തിൽ ഇന്ത്യ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മൽസരത്തിൽ എം.എസ്.ധോണി 13 റൺസെടുത്താണ് പുറത്തായത്. സ്റ്റംപിങ്ങിലൂടെയാണ് ധോണിയെ കങ്കാരുക്കൾ പുറത്താക്കിയത്. എതിരാളികൾക്കുനേരെ ധോണി പ്രയോഗിക്കുന്ന അതേ തന്ത്രമാണ് കങ്കാരുക്കൾ മാഹിയെ പുറത്താക്കാനും പ്രയോഗിച്ചത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റംപിങ്സ് നേടിയ വിക്കറ്റ് കീപ്പർ എന്ന നേട്ടം ധോണിക്ക് സ്വന്തമാണ്. ധോണിയുടെ സ്റ്റംപിങ്ങിന് ഒരു പ്രത്യകതയുണ്ട്. എതിരാളി ക്രീസിനു പുറത്തെത്തി തിരിച്ച് കയറുന്നതിനു നിമിഷങ്ങൾക്കുള്ളിൽ മാഹി സ്റ്റംപിങ് ചെയ്തിരിക്കും. അത്ര പെട്ടെന്നാണ് ധോണിയുടെ സ്റ്റംപിങ്. ധോണിയുടെ ഈ തന്ത്രമാണ് രണ്ടാം ടി ട്വന്റിയിൽ ധോണിയെ പുറത്താക്കാൻ ഓസ്ട്രേലിയ പുറത്തെടുത്തതും. ധോണി ബോൾ നേരിടാൻ ക്രീസിനു പുറത്തെത്തി നിമിഷങ്ങൾക്കുളളിൽതന്നെ ഓസ്ട്രേലിയ വിക്കറ്റ് കീപ്പർ സ്റ്റംപിങ് നടത്തി.

തന്റെ ടി ട്വന്റി ഇന്റർനാഷണൽ കരിയറിൽ ആദ്യമായാണ് ധോണി സ്റ്റംപിങ്ങിലൂടെ പുറത്താവുന്നത്. ഇന്ത്യയ്ക്ക് മികച്ച കൂട്ടുകെട്ട് ആവശ്യമായ സമയത്താണ് ധോണിയുടെ വിക്കറ്റ് വീണത്. ആറാമനായി ഇറങ്ങിയ ധോണി 10-ാം ഓവറിലായിരുന്നു പുറത്തായത്. ആദം സാംപയായിരുന്നു ബോളിങ് ചെയ്തത്. സിക്സർ ലക്ഷ്യമിട്ട് ക്രീസിനു പുറത്തെത്തിയ ധോണിയെ ഒരു പിഴവും കൂടാതെ വിക്കറ്റ് കീപ്പർ ടിം പെയ്നേ സ്റ്റംപിങ്ങിലൂടെ പുറത്തക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ