scorecardresearch

'ക്രിക്കറ്റിനെ ഒറ്റിക്കൊടുത്തവര്‍'; സ്വന്തം ടീമിനെ ട്രോളി ഓസീസ് ആരാധകർ; വീഡിയോ പങ്കുവച്ച് പീറ്റേഴ്‌സണ്‍

ഓസീസ് താരങ്ങളെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ആരാധകരുമാണ്

ഓസീസ് താരങ്ങളെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ആരാധകരുമാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ക്രിക്കറ്റിനെ ഒറ്റിക്കൊടുത്തവര്‍'; സ്വന്തം ടീമിനെ ട്രോളി ഓസീസ് ആരാധകർ; വീഡിയോ പങ്കുവച്ച് പീറ്റേഴ്‌സണ്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ബോര്‍ഡിന്റേയും വിശ്വാസ്യതയ്ക്ക് ഒരിക്കലും മായാത്ത കളങ്കമാണ് പന്ത് കൃത്രിമം കാണിച്ച സംഭവം ഏല്‍പ്പിച്ചിരിക്കുന്നത്. വിവാദത്തിന് പിന്നാലെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ വ്യാപക പ്രതിഷേധമയുര്‍ന്നിട്ടുണ്ട്. സ്മിത്തുള്‍പ്പടെയുള്ള, താരങ്ങള്‍ എല്ലാര്‍ക്കും എതിരെ നടപടിയുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment

ഓസീസ് താരങ്ങളെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ആരാധകരുമാണെന്നതാണ് മറ്റൊരു വസ്തുത. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഓസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന ഓസ്‌ട്രേലിയക്കാര്‍ തന്നെ തയ്യാറാക്കിയ വീഡിയോയാണ് കെപി പോസ്റ്റ് ചെയ്തിരിക്കുന്നത്.

'വീ ചീറ്റ് അറ്റ് ക്രിക്കറ്റ്' എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. ട്രിപ്പിള്‍ ജെ തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ നിലവിലെ വിവാദം മാത്രമല്ല വിഷയമായിരിക്കുന്നത്. ഓസീസ് ക്രിക്കറ്റ് ചരിത്രത്തിലെ കുപ്രസിദ്ധമായ അണ്ടര്‍ ആം വിവാദവും വീഡിയോയുടെ ഭാഗമാകുന്നുണ്ട്. 1981ലായിരുന്നു വിവാദമായ ആ സംഭവം. അന്നത്തെ നായകനായിരുന്ന ഗ്രെഗ് ചാപ്പല്‍ തന്റെ സഹോദരന്‍ ട്രെവറോട് അണ്ടര്‍ ആം ബോള്‍ എറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ന്യൂസിലൻഡിന് ജയിക്കാന്‍ ഒരു പന്തില്‍ നിന്നും ആറ് റണ്‍സ് വേണ്ടിയിരുന്നപ്പോഴായിരുന്നു ചാപ്പലിന്റെ ഈ നീക്കം.

അന്ന് അണ്ടര്‍ ആം നിയമ വിധേയമായിരുന്നുവെങ്കിലും കളിയുടെ സ്പിരിറ്റിനെതിരായിരുന്നുവെന്ന് വ്യാപക ആരോപണമുയര്‍ന്നു. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയ സമയത്ത്, കളിക്കിടെ സ്മിത്ത് ഡ്രെസിങ് റൂമില്‍ നിന്നും നിര്‍ദേശം ആരാഞ്ഞ സംഭവവും വീഡിയോയുടെ ഭാഗമാകുന്നുണ്ട്.

Advertisment

David Warner Steve Smith Ball Tampering

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: