ന്യൂഡൽഹി: ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം. നായകൻ വിരാട് കോഹ്‌ലിക്ക് പറ്റേർണിറ്റി ലീവ് അനുവദിച്ചു. ഏകദിന, ടി 20 പരമ്പരകളിൽ കോഹ്‌ലി കളിക്കും.

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ കോഹ്‌ലി ഉണ്ടാകൂ. അതിനുശേഷമുള്ള മൂന്ന് ടെസ്റ്റുകളിലും കോഹ്‌ലി കളിക്കില്ല. ആദ്യ ടെസ്റ്റിനു ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. കോഹ്‌ലിക്ക് പറ്റേർണിറ്റി ലീവ് അനുവദിച്ചു. കോഹ്‌ലിയും ഭാര്യ അനുഷ്‌കയും തങ്ങളുടെ ആദ്യത്തെ കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

കോഹ്‌ലി ആവശ്യപ്പെട്ടാൽ അദ്ദേഹത്തിനു പറ്റേർണിറ്റി ലീവ് അനുവദിക്കുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്തി. നേരത്തെ ഓസീസ് പര്യടനത്തിൽ നിന്ന് പൂർണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരുക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇപ്പോൾ ടെസ്റ്റ് പരമ്പരയിൽ താരത്തിന് സ്ഥാനം നൽകിയിരിക്കുകയാണ്.

Read Also: Women’s T20 Challenge, Supernovas vs Trailblazers: വനിത ടി-20 ചലഞ്ച്: ഫൈനൽ ഇന്ന്

ഏകദിന, ടി 20 മത്സരങ്ങൾ രോഹിത്തിന് കളിക്കാൻ സാധിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ഏകദിന പരമ്പരയിൽ സഞ്ജു സാംസണെ അഡീഷണൽ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി. നേരത്തെ, സഞ്ജു ടി 20 സ്‌ക്വാഡിൽ മാത്രമാണുണ്ടായിരുന്നത്. ഇഷാന്ത് ശർമയെ ടെസ്റ്റ് സ്‌ക്വാഡിൽ ഉൾപ്പെടുത്തി. പരുക്കിനെ തുടർന്ന് സ്‌പിന്നർ വരുൺ ചക്രവർത്തിയെ ടി 20 സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി. വൃദ്ധിമാൻ സാഹ പരുക്കിൽ നിന്ന് മുക്തി നേടുമോ എന്ന് ബിസിസിഐ നിരീക്ഷിക്കും. പേസർ ടി.നടരാജനെ ടി 20 സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടി 20 സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ.രാഹുൽ ( വെെസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്‌ദീപ് സെെനി, ദീപക് ചഹർ, ടി.നടരാജൻ

ഏകദിന സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്‌റ്റൻ), ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ, കെ.എൽ.രാഹുൽ ( വെെസ് ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്‌ദീപ് സെെനി, ശർദുൽ താക്കൂർ, സഞ്ജു സാംസൺ

ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്‌ലി, രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹുമാൻ വിഹാരി, ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്‌ദീപ് സെെനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, മൊഹമ്മദ് സിറാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook