ധോണി തന്നെ ‘തല’; മുൻ ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ താരങ്ങൾ

ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ ടിം പെയ്നിന് പുറമെ ഉസ്മാൻ ഖ്വാജ, പാറ്റ് കമ്മിൻസ് എന്നിവരും ധോണിയെ പുകഴ്ത്തി രംഗത്തെത്തി

anil kumble, അനില്‍ കുംബ്ലെ,ms dhoni,എംഎസ് ധോണി, virat kohli,വിരാട് കോഹ്ലി, world cup,ലോകകപ്പ്, indian cricket team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, team india, ടീം ഇന്ത്യ, ie malayalam, ഐഇ മലയാളം

ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തിൽ നിന്ന് ധോണിയെ ഒഴിവാക്കിയതിന് വലിയ വിമർശനമാണ് സെലക്ഷൻ കമ്മിറ്റി നേരിട്ടത്. എന്നാൽ ഏകദിന ടീമിൽ മുൻ നായകനെ ഉൾപ്പെടുത്തി. പര്യടനത്തിനായി കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്ന ധോണി വളരെ നേരം പരിശീലനം നടത്തുകയും ചെയ്തു. മുൻ ഇന്ത്യൻ നായകനെ കാണാൻ നിരവധി ആരാധകരാണ് പരിശീലന വേദിയിൽ എത്തിയത്. ഇതിനിടയിലാണ് ധോണിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ലോക കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ധോണിയെന്നായിരുന്നു ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ ടിം പെയ്ൻ അഭിപ്രായപ്പെട്ടത്. ക്രിക്കറ്റ് ഡോട്ട് കോമിനോടായിരുന്നു ഓസിസ് താരത്തിന്റെ പ്രതികരണം.

എത്ര സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിലും ശാന്തമായി കളിക്കുന്ന ധോണിയുടെ കഴിവ് അവിശ്വസനീയമാണെന്നാണ് പേസർ പാറ്റ് കമ്മിൻസ് പറഞ്ഞത്. ഭയം കൂടാതെ കാര്യങ്ങൾ നേരിടുന്ന മികവ് ക്രിക്കറ്റിന്റെ അംബാസിഡർമാരിൽ ഒരാളായി അദ്ദേഹത്തെ മാറ്റിയെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു. “കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിബിംബമായി നിന്ന് ലോകത്തിന്രെ മുഴുവൻ ആദരവ് ഏറ്റുവാങ്ങിയ ക്രിക്കറ്റ് താരമാണ് എം.എസ്.ധോണി, ” കമ്മിൻസ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണിയുടെ സഹതാരമായിരുന്ന ഉസ്മൻ ഖ്വാജയും ധോണിയെക്കുറിച്ച് വാചാലനായി. ക്രിക്കറ്റിലെ ഉയർച്ച താഴ്ചകളെ കുറിച്ച് നന്നായി അറിയവുന്ന വ്യക്തിയാണ് ധോണിയെന്നും, അദ്ദേഹത്തിന്റെ കരിയറിലും കളിശൈലിയിലും അത് വ്യക്തമാണെന്നും ഖ്വാജ പറയുന്നു.

നാളെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. സിഡ്നിയിലാണ് ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Australian players praises former indian captain ms dhoni

Next Story
പിന്നെ ഒരിക്കലും മടങ്ങി വരില്ല: വിരമിക്കലിനെക്കുറിച്ച് വിരാട് കോഹ്‍ലിVirat Kohli, IPL, World Cup 2019, Cricket news, India world cup, Australia, India vs Australia, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com