ന്യൂഡൽഹി: കളിക്കളത്തിൽ സ്ലെഡ്ജിങ്ങിന് പേരുകേട്ടവരാണ് ഓസിസ് ക്രിക്കറ്റ് ടീം. എന്നാൽ ഇപ്പോൾ വിരാട് കോഹ്‌ലിയുടെ ഇന്ത്യൻ നിരയോടുളള ഓസ്ട്രേലിയൻ താരങ്ങളുടെ സ്വഭാവത്തിന് മാറ്റം വന്നിട്ടുണ്ടെന്ന കണ്ടെത്തലുമായി മുൻ നായകൻ മൈക്കിൾ ക്ലർക്ക്. പണം ഒഴുകുന്ന ഐപിഎല്ലാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ സ്ലെഡ്ജിങ് പ്രയോഗിക്കുന്നതിന് ഓസ്ട്രേലിയൻ കളിക്കാർ ഭയപ്പെടാൻ കാരണമെന്ന് ക്ലർക്ക് പറയുന്നു.

ക്രിക്കറ്റിൽ ഇന്ത്യ വളരെ സമ്പന്നരാണ്. രാജ്യാന്തര ക്രിക്കറ്റിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലുമെല്ലാം പണം ഒഴുകുന്നത് എല്ലാവർക്കും അറിയുന്നതാണ്. ഇത് തന്നെയാണ് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള എല്ലാ ടീമുകളും ഇന്ത്യൻ താരങ്ങളോട് ഒരു തരം വിധേയത്വ സമീപനം സ്വീകരിക്കാൻ കാരണമെന്ന് ക്ലർക്ക് പറഞ്ഞു.

Also Read: ലാളിത്യത്തിന്റെയും നായകന്മാർ; ധോണിയെയും കോഹ്‌ലിയെയും പ്രശംസിച്ച് ഗവാസ്കർ

“വിരാട് കോഹ്‌ലിയെയും മറ്റ് ഇന്ത്യൻ താരങ്ങളെയും ചീത്തവിളിക്കാനും അസഭ്യം പറയാനും അവർക്കു ഭയമായിരുന്നു. കാരണം അവർക്കെല്ലാം ഇന്ത്യൻ താരങ്ങൾക്കൊപ്പം ഏപ്രിൽ മാസത്തിൽ കളിക്കേണ്ടതാണല്ലോ. വിരാട് കോഹ്‌ലിയും രോഹിത് ശർമയും എം.എസ്.ധോണിയും ഉള്‍പ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ വിവിധ ഐപിഎൽ ടീമുകളുടെ ക്യാപ്റ്റൻമാരായതിനാൽ അവർക്കെല്ലാം താരലേലത്തിൽ ശക്തമായ സ്വാധീനമുണ്ട്. ആരെ ടീമിലെടുക്കണം, ആരെ ഒഴിവാക്കണം എന്നെല്ലാം തീരുമാനിക്കാൻ അവർക്കും കഴിയും,” ക്ലർക്ക് വ്യക്തമാക്കി.

Also Read: ലോകകപ്പ് ഫൈനലിലെ ധോണിയുടെ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിൻ; സാക്ഷിയായി സെവാഗും

ഓസ്ട്രേലിയൻ താരങ്ങൾ കളത്തിൽ പൊതുവെ പ്രകടിപ്പിച്ചു വന്ന പരുക്കൻ സ്വഭാവം മാറുന്നതിൽ ഐപിഎല്ലും ഒരു ഘടകമായിട്ടുണ്ടെന്നും ക്ലർക്ക് പറഞ്ഞു. “കളിക്കാര്‍ ഇങ്ങനെയായിരിക്കും ഒരുപക്ഷെ ചിന്തിക്കുന്നുണ്ടാവുക. ഞാനെന്തായാലും കോഹ്‌ലിയെ ചീത്തവിളിക്കില്ല. കാരണം എനിക്ക് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ട്. അതുവഴി ആറാഴ്ച കൊണ്ട് ഒരു മില്യണ്‍ ഡോളര്‍ സമ്പാദിക്കാനാവും.”

Also Read: കൊറോണ ദോശം; വൈറസ് മുടക്കിയത് എട്ട് ഓസീസ് താരങ്ങളുടെ വിവാഹം

ഇത്തവണത്തെ താരലേലത്തിലും കോടികൾ സ്വന്തമാക്കിയത് ഓസ്ട്രേലിയൻ താരങ്ങളായിരുന്നു. ലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 15.5 കോടി രൂപയ്ക്കാണ് പാറ്റ് കമ്മിൻസ് കൊൽക്കത്തയിലെത്തിയത്. ഓസീസ് താരങ്ങളായ ഗ്ലെന്‍ മാക്സ്വെല്ലിനെ കിങ്സ് ഇലവന്‍ പഞ്ചാബ് 10.75 കോടിക്കും നേഥന്‍ കൂള്‍ട്ടര്‍നൈലിനെ മുംബൈ ഇന്ത്യന്‍സ് എട്ട് കോടിക്കും സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ ഏകദിന-ടി20 നായകൻ ആരോണ്‍ ഫിഞ്ച് 4.4 കോടി രൂപയ്ക്കാണ് കോഹ്‌ലിയുടെ ബാംഗ്ലൂരിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook