Latest News

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

ഇന്നത്തെ മത്സരം വിജയിച്ചതോടെ ജോക്കോവിച്ചിന്റെ ഗ്രാൻസ്‌ലാം കിരീടങ്ങളുടെ എണ്ണം 17 ആയി

Novak Djokovic, ie malayalam

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്. ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്നു സെറ്റിനായിരുന്നു ജയം. സ്കോർ: 6-4, 4-6, 2-6, 6-3, 6-4. ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ജയിക്കുന്നത് എട്ടാം തവണയാണ്.

Read Also: ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ, അവസാന ടി 20 യിൽ ജയം 7 റൺസിന്

തുടർച്ചയായ മൂന്നാം തവണയാണ് ഗ്രാൻസ്‌ലാം ഫൈനലിൽ ഡൊമിനിക് തീം തോൽവി വഴങ്ങുന്നത്. 2018ലും 2019ലും തീം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയെങ്കിലും സ്‌പെയിനിന്റെ റാഫേൽ നദാലിനോടു പരാജയപ്പെട്ടു. ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ ആദ്യമായാണ് എത്തിയത്. പക്ഷേ അവിടെയും തോൽക്കേണ്ടി വന്നു. അതേസമയം, ഇന്നത്തെ മത്സരം വിജയിച്ചതോടെ ജോക്കോവിച്ചിന്റെ ഗ്രാൻസ്‌ലാം കിരീടങ്ങളുടെ എണ്ണം 17 ആയി. 20 കിരീടങ്ങളുമായി റോജർ ഫെഡററാണ് മുന്നിൽ.

സെമിഫൈനലിൽ റോജർ ഫെഡററെ തോൽപ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. സ്കോർ 7-6, 6-4, 6-3. ഇരുവരും തമ്മിലുളള 50-ാമത്തെ പോരാട്ടമായിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ ഇരുവരും 5 തവണയാണ് നേർക്കുനേർ വന്നത്. 2007ൽ നാലാം റൗണ്ടിൽ ഫെഡറർ വിജയിച്ചു. എന്നാൽ 2008, 2011, 2016 വർഷങ്ങളിലെ സെമിഫൈനലുകളിൽ ജോക്കോവിച്ചിനായിരുന്നു ജയം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Australian open novak djokovicwins 17th grand slam

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com