scorecardresearch

Latest News

ഓസ്ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍; സ്വരേവ് പുറത്ത്

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 14-ാം തവണെയാണ് നദാല്‍ അവസാന എട്ടില്‍ എത്തുന്നത്

Australian Open, Nadal
ഫയൽ ഡിത്രം: Photo: Twitter/ Australian Open

സിഡ്ണി: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 14-ാം തവണെയാണ് നദാല്‍ അവസാന എട്ടില്‍ എത്തുന്നത്. അഡ്രിയാന്‍ മന്നാറിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക അഞ്ചാം നമ്പര്‍ താരം കീഴടക്കിയത്. സ്കോര്‍ 7-6, 6-2, 6-2.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും കൂടുതല്‍ തവണ ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ താരമാകാനും നദാലിനായി. നദാലും ജോണ്‍ ന്യൂകോമ്പുമാണ് രണ്ടാമത്. 15 തവണ ക്വാര്‍ട്ടറിലെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ ഫെഡെററാണ് ഒന്നാമത്.

ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളിലെ നദാലിന്റെ 45-ാം ക്വാര്‍ട്ടര്‍ പ്രവേശനമാണിത്. റോജര്‍ ഫെഡെറര്‍ (58), നൊവാക്ക് ജോക്കോവിച്ച് (51) എന്നിവരാണ് കൂടുതല്‍ തവണ അവസാന എട്ടിലെത്തിയിട്ടുള്ളവര്‍. കിരീടം സ്വന്തമാക്കാനായാല്‍ 21 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടുന്ന ആദ്യ താരമാകാനും നദാലിനാകും.

അതേസമയം, ലോക മൂന്നാം നമ്പര്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ അട്ടിമറിച്ച് ഡെനിസ് ഷപോവലോക് ക്വാര്‍ട്ടറിലെത്തി. ലോക 14-ാം നമ്പരായ ഡെനിസ് ആദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. സ്കോര്‍ 6-3, 7-6(5), 6-3. ക്വാര്‍ട്ടറില്‍ നദാലാണ് കനേഡിയന്‍ താരത്തിന്റെ എതിരാളി.

Also Read: അണ്ടര്‍ 19 ലോകകപ്പ്: ഉഗാണ്ടയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; 326 റണ്‍സ് വിജയം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Australian open nadal enters quarters zverev out