മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്‌സഡ് ഡബിൾസിൽ സാനിയ സഖ്യം സെമിയിൽ. സാനിയ മിർസയും ക്രൊയേഷ്യൻ താരമായ ഐവാൻ ഡോഡിഗുമടങ്ങുന്ന സഖ്യം റോഹൻ ബൊപ്പണ്ണ -ഗബ്രിയേല ഡാബ്രോവ്സ്‌കി ജോഡിയെ പരാജയപ്പെടുത്തിയാണ് സെമി ടിക്കറ്റ് നേടിയത്. ഒരു മണിക്കൂറും ഏഴു മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് സാനിയ സഖ്യത്തിന്റെ വിജയം. സ്കോർ: 6-4, 3-6, 12-10

ആദ്യ സെറ്റിൽ സാനിയ സഖ്യത്തിനായിരുന്നു വിജയം. എന്നാൽ രണ്ടാം സെറ്റ് 3-6 ന് ബൊപ്പണ്ണ സഖ്യം തിരിച്ചടിച്ചു. തുടർന്നു മത്സരം സൂപ്പർ ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കറിൽ 9-6 ന് പിന്നിട്ട് നിന്ന ശേഷമാണ് സാനിയ- ഡോഡിഗ് സഖ്യം 12-10 ന് മത്സരം സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ