മെല്‍ബണ്‍: അട്ടിമറികള്‍ ഓസ്ട്രേിലയന്‍ ഓപ്പണില്‍ തുടരുകയാണ്. ഏഴ് വട്ടം ചാമ്പ്യനായ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക് താരം പ്ലിസ്ക്കോവ സെമിയിലേക്ക്. രണ്ട് മണിക്കൂറും 10 മിനുറ്റും നീണ്ട മത്സരത്തിനൊടുവിലാണ് സെറീനയെ പ്ലിസ്ക്കോവ പരാജയപ്പെടുത്തിയത്. സെറീനയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാകും ഇതെന്നുറപ്പ്.
എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീന സെമി പ്രവേശനം ഉറപ്പിച്ചായിരുന്നു പ്ലിസ്ക്കോവക്കെതിരെ ഇറങ്ങിയത്. എന്നാല്‍ 6-4,4-6,7-5 എന്ന സ്കോറിന് പ്ലിസ്ക്കോവ സെറീനയെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ 24-ാം ഗ്രാന്റ് സ്ലാം എന്ന സെറീനയുടെ മോഹമാണ് പൊലിഞ്ഞത്. അനുഭവ സമ്പത്തുണ്ടായിരുന്നിട്ടും ചെക്ക് താരത്തിന്റെ വേഗതയ്ക്ക് മുന്നില്‍ സെറീനക്ക് പിടിച്ചു നില്ക്കാനായില്ല. സെമിയില്‍ പ്ലിസ്ക്കോവയെ കാത്തിരിക്കുന്നത് യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയെ പരാജയപ്പെടുത്തിയ നവോമി ഒസാക്കയാണ്.
The moment you realise you've beaten a 7-time #AOChampion & reached your first #AusOpen SF.
@KaPliskova pic.twitter.com/d9j8hWGee8
— #AusOpen (@AustralianOpen) January 23, 2019
ഇതാദ്യമായാണ് പ്ലിസ്ക്കോവ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലെത്തുന്നത്. അതും സെറീനയെ പോലൊരു ഇതിഹാസ താരത്തെ തോല്‍പ്പിച്ച്. പ്ലിസ്ക്കോവയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. എലീന സ്വിറ്റോലിനയെ പരാജയപ്പെടുത്തിയാണ് ഒസാക്ക സെമിയിലെത്തിയത്.