മെല്‍ബണ്‍. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മിര്‍സ – രോഹന് ബൊപ്പണ്ണ സഖ്യം. മൂന്നാം റാങ്കുകാരയ നീല്‍ സ്കുപ്സ്കി (ഇംഗ്ലണ്ട്) – ക്രാവ്ചിക് (അമേരിക്ക) സഖ്യത്തെയാണ് ഇരുവരും കീഴടക്കിയത്. സ്കോര്‍ 7-6 (4), 6-7 (5), (10-6).
തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന് കിരീടം കൊണ്ട് തിരശീലയിടാനുള്ള അവസരമാണ് സാനിയ മിര്‍സയ്ക്ക് മുന്പില് തുറന്നിരിക്കുന്നത്.
ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ 7-6 നാണ് സാനിയ – ബൊപ്പണ്ണ സഖ്യം നേടിയത്. അതേ നാണയത്തില്‍ തിരിച്ചടിച്ച് രണ്ടാം സെറ്റ് സ്കുപ്സ്കി – ക്രാവ്ചിക് സഖ്യം വിജയിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ അഞ്ച് പോയിന്റിന് മുന്നിലെത്തിയ ശേഷം കളി പിടിക്കുകയായിരുന്നു സാനിയയും ബൊപ്പണ്ണയും.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. 2016 റിയൊ ഒളിമ്പിക്സ് ഫൈനലിലെത്തിയതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന നേട്ടം.
രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനാകാന്‍ സാനിയക്ക് സാധിച്ചിട്ടുണ്ട്. ആദ്യ നേട്ടം 2009-ലായിരുന്നു. മഹേഷ് ഭൂപതിയോടൊപ്പം മിക്സഡ് ഡബിള്‍സ് കിരീടം നേടി. പിന്നീട് 2016-ല്‍ വനിത ഡബിള്‍സില്‍ മാര്‍ട്ടിന ഹിങ്കിസിനൊപ്പം ജേതാവായി.