ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ ജയിച്ച് 21ാം ഗ്രാൻഡ്സ്ലാം കിരീടം നേടി റാഫേൽ നദാൽ. 20 ഗ്രാൻഡ്സ്ലാമുകളുമായി എതിരാളികൾ റോജർ ഫെഡററിനും നൊവാക് ജോകോവിച്ചിനുമൊപ്പമായിരുന്ന നദാൽ ഓസ്ട്രേലിയൻ കിരീടനേട്ടത്തോടെ 21 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന മാന്ത്രിക സംഖ്യയിലെത്തിയിരിക്കുകയാണ്.
ഓസ്‌ട്രേലിയൻ ഓപ്പൺ 2022 പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിൽ മെദ്മദേവിനെ തോൽപിച്ചാണ് 53കാരനായ സെർബിയൻ താരത്തിന്റെ കിരീട നേട്ടം. സ്കോർ: 2-6, 6-7, 6-4, 6-4, 7-5. ആദ്യ രണ്ട് സെറ്റുകൾ കൈവിട്ടെങ്കിലും അവസാന മൂന്ന് സെറ്റുകളിൽ മെദ്മദേവിനെതിരെ നദാൽ ജയമുറപ്പിക്കുകയായിരുന്നു.
നദാലും മെദ്മദേവും തമ്മിൽ അഞ്ചാം തവണയാണ് ഏറ്റുമുട്ടിയത്. ഇരുവരും തമ്മിലുള്ള മത്സരങ്ങളിൽ നദാലിന്റെ അഞ്ചാം വിജയവുമാണിത്. 2019ൽ യുഎസ് ഓപ്പൺ ഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടിയത്. അന്നും ജയം നദാലിനൊപ്പമായിരുന്നു.