/indian-express-malayalam/media/media_files/uploads/2019/01/nadal-djoko.jpg)
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ നദാല്‍-ദ്യോക്കോവിച്ച് പോരാട്ടത്തിന് കളമൊരുക്കം. ലൂക്കാസ് പൗലിയെ പരാജയപ്പെടുത്തിയാണ് നോവാക് ദ്യോക്കോവിച്ച് ഫൈനലിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-0, 6-2, 6-2.
ടെന്നീസ് കോര്‍ട്ടിലെ എക്കാലത്തേയും മികച്ച താരങ്ങളല്‍ രണ്ടു പേരായ ദ്യോക്കോവും റാഫയും ഇത് എട്ടാമത്തെ തവണയാണ് ഒരു ഗ്രാന്റ് സ്ലാം ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ദ്യോക്കോവിച്ചിന്റെ ഏഴാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. 2016 ന് ശേഷമുള്ള ആദ്യത്തെ ഫൈനലും. ആറ് തവണ മെല്‍ബണില്‍ കിരീടം ഉയര്‍ത്തിയിട്ടുണ്ട് ദ്യോക്കോ.
Finally.
The rematch of the longest Grand Slam final in tennis history is here.#AusOpenpic.twitter.com/7VtKTkxGD6— #AusOpen (@AustralianOpen) January 25, 2019
ഫെഡററെ തകര്‍ത്ത സ്റ്റെഫാനോസ് ടിസിപ്പാസിനെ കീഴ്‌പ്പെടുത്തിയായിരുന്നു റാഫേല്‍ നദാല്‍ ഫൈനലിന് യോഗ്യത നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.