മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പുറത്തായി. മാരില്‍ സിലിച്ചുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ നിര്‍ണാക അഞ്ചാം സെറ്റ് പൂര്‍ത്തിയാക്കാനാവാതെ പരിക്കുമൂലം നദാല്‍ പിന്മാറുകയായിരുന്നു.
ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് സ്വന്തമാക്കി മികച്ച തുടക്കമാണ് നഡാൻ നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ 3-6 എന്ന സ്കോറിന് തിരിച്ച് പിടിച്ച് സിലിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം സെറ്റ് 7-6 എന്ന സ്കോറിന് നഡാലാണ് സ്വന്തമാക്കിയത്. എന്നാൽ മൂന്നാം സെറ്റിൽ പേശീവ് വലിവ് അനുഭവപ്പെട്ട നഡാൽ ചികിത്സ തേടിയിരുന്നു.
നഡാലിന്റെ പരുക്ക് മുതലെടുത്ത സിലിച്ച് നാലാം സെറ്റ് 2-6 എന്ന സ്കോറിന് അനായാസം സ്വന്തമാക്കി. അഞ്ചാം സെറ്റിൽ എതിരാളിയുടെ സർവ്വീസ് ബ്രേക്ക് ചെയ്ത് കൊണ്ട് 2-0 എന്ന ലീഡ് സിലിച്ച് സ്വന്തമാക്കിയപ്പോഴാണ് നഡാൽ മത്സരത്തിൽ നിന്ന് പിന്മാറിയത്. സ്കോര്‍ 6-3, -3-6, 7-6, 2-6, 2-0.
നേരത്തെ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ചും ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായിരുന്നു.ആറ് തവണ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയ ജോക്കോവിച്ചിനെ കൊറിയൻ താരമാണ് അട്ടിമറിച്ചത്.