ലോകം മുഴുവന്‍ ഫുട്ബോള്‍ ലോകകപ്പിന് പിന്നാലെയാണ്. തങ്ങളുടെ ഇഷ്ട ടീമിന് വേണ്ടി ആര്‍ത്തുവിളിച്ചും പ്രാര്‍ത്ഥിച്ചും മൽസരങ്ങള്‍ അക്ഷമയോടെ കാണുന്ന സമയം. ഇതിനിടെയാണ് ഓസ്ട്രേലിയയിലെ ഒരു ഫുട്ബോള്‍ മൈതാനത്ത് കളി കാണാനായി കങ്കാരു എത്തിയത്. കാപിറ്റല്‍ ഫുട്ബോള്‍ ക്ലബ്ബും ബെല്കൊന്നന് യുനൈറ്റഡും തമ്മിലുളള വനിതാ ഫുടബോള്‍ മാച്ചിനിടെ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ആദ്യം കങ്കാരുവിനെ അധികൃതര്‍ പുറത്തേക്ക് പായിച്ചെങ്കിലും കളിക്കാരെ പരിഭ്രാന്തിയിലാക്കി കങ്കാരു വീണ്ടും മൈതാനത്ത് എത്തി. തുടര്‍ന്ന് 33 മിനിറ്റോളം മൽസരം നിര്‍ത്തിവച്ചു. ആളുകള്‍ ആദ്യം അടുത്ത് പോയെങ്കിലും കങ്കാരു അനങ്ങാന്‍ തയ്യാറായില്ല. ഏറെ ബലമുളളവരായത് കൊണ്ട് തന്നെ കങ്കാരുവിനെ ബലമായി പുറത്താക്കാനും ആദ്യം കഴിഞ്ഞില്ല. ഗോളിപോസ്റ്റിന് മുമ്പില്‍ തന്നെ തുടര്‍ന്ന കങ്കാരുവിനെ പിന്നീട് വാഹനത്തിന്റെ സഹായത്തോടെയാണ് പുറത്തേക്ക് പായിച്ചത്.