ഓസ്‌ട്രേലിയൻ കളിക്കാർ മടക്ക യാത്രക്ക് സ്വയം ക്രമീകരണങ്ങൾ ഒരുക്കണം; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്നുള്ള മുഴുവൻ വിമാനങ്ങൾക്കും ഓഡ്ട്രേലിയയിൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

IPL 2021, ഐപിഎൽ 2021, Australians in IPL 2021, ഓസ്‌ട്രേലിയൻ താരങ്ങൾ, Scott Morrison, സ്‌കോട്ട് മോറിസൺ, Australian government, ഓസ്‌ട്രേലിയൻ സർക്കാർ, travel restrictions in Australia, ഓസ്ട്രേലിയ വിമാന വിലക്ക്, ie malayalam

ഐപിഎല്ലിൽ കളിക്കുന്ന ഓസ്‌ട്രേലിയൻ കളിക്കാർ മടക്ക യാത്രക്ക് സ്വയം ക്രമീകരണങ്ങൾ കണ്ടെത്തണമെന്ന് ഓസ്‌ട്രേലിയൻ പ്രധാന മന്ത്രി സ്കോട്ട് മോറിസൺ. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ വിമാനങ്ങൾക്കും ഓഡ്ട്രേലിയയിൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചൊവ്വാഴ്ചയാണ് ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ വിമാനങ്ങൾക്കും മെയ് 15 വരെ ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയത്.

“അവർ അവിടെ എത്തിയത് സ്വന്തം നിലയിലാണ്. ഓസ്‌ട്രേലിയൻ ടീമിന്റെ പര്യടനത്തിന്റെ ഭാഗമായിട്ടല്ല അത്. അവരുടെ സ്വന്തം സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് അവർ പോയത്. അതുകൊണ്ടുതന്നെ അതേ മാര്‍ഗത്തിലൂടെ അവര്‍ ഓസ്ട്രേലിയയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നത്” എന്ന് മോറിസൺ പറഞ്ഞതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ദിനംപ്രതി 3 ലക്ഷത്തിലധികം കേസുകളും രണ്ടായിരത്തിന് മുകളിൽ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മൂന്ന് ഓസ്‌ട്രേലിയൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ആൻഡ്രൂ ട്ടൈ, കെയ്ൻ റിച്ചാർഡ്സൺ, ആദം സാമ്പ എന്നിവരാണ് ഇന്ത്യയിൽ നിന്ന് തിരിച്ചുപോയത്.

Read Also: കോവിഡ് വ്യാപനം: ഐപിഎല്ലിൽനിന്ന് വിദേശ താരങ്ങൾ പിന്മാറുന്നു

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്‌സ്‌വെൽ, ഡൽഹി കോച്ച് റിക്കി പോണ്ടിങ് ഉൾപ്പടെ 14 താരങ്ങൾ ഇപ്പോഴും ഐപിഎല്ലിന്റെ ഭാഗമായി തുടരുന്നുണ്ട്. ഇതിനു പുറമെ മാത്യു ഹെയ്ഡൻ, ബ്രെറ്റ് ലീ, ലിസ സ്ഥലേക്കർ, മൈക്കൽ സ്ലേറ്റർ തുടങ്ങിയവർ കമന്റേറ്റർമാരായും ഇന്ത്യയിലുണ്ട്. മുംബൈ ഇന്ത്യൻസ് താരമായ ക്രിസ് ലിൻ ഐപിഎല്ലിന് ശേഷം ഓഡ്ട്രേലിയൻ താരങ്ങളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ ഓസ്‌ട്രേലിയൻ താരങ്ങളുടെ മടക്കം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല എന്നാൽ ഐപിഎല്ലിന്റെ ഭാഗമായ കളിക്കാരോടും, കോച്ചുകളോടും, കമന്റേറ്റർമാരോടും നിരന്തരം ബന്ധപെടുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തിങ്കളാഴ്ച പറഞ്ഞിരുന്നു.

മെയ് 30നാണ് ഐപിഎൽ മത്സരങ്ങൾ അവസാനിക്കുക. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഓസ്‌ട്രേലിയൻ താരങ്ങൾ മടങ്ങാൻ തീരുമാനിച്ചാൽ അത് ഐപിഎല്ലിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കാൻ ഇടയുണ്ട്. കളിക്കാരുടെ തീരുമാനങ്ങളിൽ പൂർണ പിന്തുണയാണ് ബിസിസിഐയും പ്രഖ്യാപിച്ചിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Australian cricketers in ipl will have to make own arrangements for return oz om morrison

Next Story
IPL 2021 DC vs RCB: ‘ലാസ്റ്റ് ബോൾ ത്രില്ലർ’; ബാംഗ്ലൂരിന് ഒരു റൺ ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com