ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ വളരെ വിചിത്രമായൊരു വിക്കറ്റിൽ കുടുങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഹിൽട്ടൺ കാർട്‌വ്രൈറ്റ്. ഷെഫീൽഡ് ഷീൽഡ് മാച്ചിലെ ന്യൂ സൗത്ത് വെയ്ൽസിനെതിരായ മത്സരത്തിലായിരുന്നു വെസ്റ്റേൺ ഓസ്ട്രേലിയ താരമായ കാർട്‌വ്രൈറ്റ് വെറും മൂന്നു റൺസിന് പുറത്തായത്.

ജാസൺ സാംഗയുടെ ബോൾ കാർട്‌വ്രൈറ്റ് പുൾ ഷോട്ടിനായി പായിച്ചെങ്കിലും ഷോർട് ലെഗ് ഫീൽഡറായ നിക് ലാർക്കിന്റെ ഹെൽമെറ്റിൽ തട്ടി ഉയർന്നു പൊങ്ങി. സാംഗ വളരെ എളുപ്പത്തിൽ ബോൾ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. വിക്കറ്റ് വീണതോടെ നിരാശയോടെ കാർട്‌വ്രൈറ്റ് പവലിയനിലേക്ക് മടങ്ങി. ഹെൽമെറ്റിൽ ബോൾ കൊണ്ടതിനാൽ ലാർക്കിന് പരുക്കേറ്റില്ല.

അതേസമയം, 2017 നു മുൻപായിരുന്നുവെങ്കിൽ ഇത് വിക്കറ്റാവുമായിരുന്നില്ലെന്ന് ക്രിക്കറ്റ് ഡോട് കോം ഡോട് എയു റിപ്പോർട്ട് ചെയ്യുന്നു. 2017 നു മുൻപുവരെ ഫീൽഡറുടെ ഹെൽമെറ്റിൽ ബോൾ തട്ടിയശേഷമാണ് വിക്കറ്റാവുന്നതെങ്കിൽ അതൊരു ഡെഡ് ബോൾ ആയി കണക്കാക്കുമായിരുന്നു.

മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിലിപ് ഹ്യൂസിന്റെ മരണത്തോടെയാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. 2016-17 സീസണുകളിൽ ആഭ്യന്തര മത്സരങ്ങളിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ഭേദഗതി ആദ്യം നടപ്പിലാക്കിയത്. അതു കഴിഞ്ഞ് 12 മാസങ്ങൾക്കുശേഷമാണ് ഐസിസി രാജ്യാന്തര മത്സരങ്ങളിലും ഇതു കൊണ്ടുവന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ