പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതാ അംപയറായി മാറി ഓസ്ട്രേലിയയുടെ ക്ലെയര്‍ പൊളോസാക്ക്. വിന്‍ഡ്ഹോക്കില് നടന്ന വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2വില്‍ നമീബിയയും ഒമാനും തമ്മിലുളള മത്സരത്തിലാണ് ക്ലെയര്‍ അംപയറായത്. ചരിത്രത്തില്‍ ഇടംനേടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് ക്ലെയര്‍ പറഞ്ഞു.

‘പുരുഷന്മാരുടെ ക്രിക്കറ്റിലെ ആദ്യ വനിതാ അംപയറായി മാറിയതില്‍ വളരെ ത്രില്ലടിച്ചിരിക്കുകയാണ്. വനിതാ അംപയറുമാരെ ഇത്തരത്തില്‍ മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ടത് തന്നെയാണ്. സ്ത്രീകള്‍ അംപയര്‍മാര്‍ ആവാതിരിക്കാന്‍ യാതൊരു കാരണവും കാണുന്നില്ല. ഇത് തടസ്സങ്ങളെ നീക്കുന്ന പ്രവൃത്തിയാണ്. സ്ത്രീകള്‍ക്കുളള പ്രചോദനമാണ്. ഇതിലൂടെ ഇനിയും നിരവധി വനിതകള്‍ക്ക് ക്രിക്കറ്റില്‍ അംപയര്‍മാരായി വരാന്‍ കഴിയണം,’ ക്ലെയര്‍ പറഞ്ഞു.

നേരത്തേ 15 വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ ക്ലെയര്‍ അംപയറായിട്ടുണ്ട്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ 2016ല്‍ നടന്ന മത്സരത്തിലൂടെയായിരുന്നു തുടക്കം. 2018ല്‍ വനിതാ ക്രിക്കറ്റ് ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലിലും അംപയറായി. അന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook