വ്യത്യസ്തമായ പല ബാറ്റിങ് പൊസിഷനുകളും നേരത്തെ ക്രിക്കറ്റ് മൈതാനത്ത് താരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തിരിഞ്ഞും മറിഞ്ഞും നിന്ന് ബോളർമാരെ വട്ടംകറക്കുന്ന ബാറ്റിങ് തന്ത്രങ്ങൾക്ക് രാജ്യാന്തര ക്രിക്കറ്റും പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഓസിസ് താരം ജോർജ് ബെയ്‌ലിയാണ് വ്യത്യസ്തമായ ബാറ്റിങ് പൊസിഷനിൽ നിന്ന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ബോളർ റൺഅപ്പ് എടുക്കുന്നത് വരെ വിക്കറ്റ് കീപ്പർക്ക് നേർ തിരിഞ്ഞായിരുന്നു ജോർജ് ബെയ്‌ലി നിന്നത്. ബോളറുടെ കൈയ്യിൽ നിന്നും പന്ത് വിട്ടതിന് ശേഷമാണ് സാധാരണ രീതിയേലേക്ക് താരം തിരിഞ്ഞത്. കാണികളിലും സഹതാരങ്ങളിലും കൗതുകവും ചിരിയും പടർത്തുന്നതായിരുന്നു ബെയ്‌ലിയുടെ ബാറ്റിങ് രീതി.

ഷെഫീൾഡ് ഷീൾഡ് ടൂർണമെന്റിൽ ടസ്മാനിയ – വിക്ടോറിയ മത്സരത്തിനിടെയാണ് സംഭവം. ടസ്മാനിയൻ ഇന്നിങ്സിന്റെ 25-ാം ഓവറിലാണ് ക്രീസിലുണ്ടായിരുന്ന ബെയ്‌ലി ക്രിസ് ട്രെമിയിനെയാണ് വ്യത്യസ്തമായ രീതിയിൽ നേരിട്ടത്. ജോർജ് ബെയ്‌ലിയെ സംബന്ധിച്ചടുത്തോളം ഇതൊരു പുതിയ രീതിയൊന്നുമല്ല. രാജ്യാന്തര ക്രിക്കറ്റിലടക്കം നേരത്തെയും ബെയ്‌ലി ഇത്തരത്തിൽ ശൈലി മാറ്റം വരുത്തി എതിരാളികളെ വട്ടം കറക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook