scorecardresearch

ഇംഗ്ലണ്ടിനെ 275 റൺസിന് തകർത്തു; ആഷസ് രണ്ടാം ടെസ്റ്റിൽ ഓസീസിന് ജയം

ഇതോടെ അഞ്ച് ടെസ്റ്റുകളുടെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ 2-0ന് ലീഡ് നേടി

ഇതോടെ അഞ്ച് ടെസ്റ്റുകളുടെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ 2-0ന് ലീഡ് നേടി

author-image
Sports Desk
New Update
AUS vs ENG, Ashes

Photo: Facebook/ ICC

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിഷൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 275 റൺസിന് തോൽപ്പിച്ചു. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ ആഷസ് പരമ്പരയിൽ തിങ്കളാഴ്ച ഓസ്‌ട്രേലിയ 2-0ന് ലീഡ് നേടി. നൂറ്റാണ്ടിലധികം പഴക്കമുള്ള ആഷസ് കപ്പ് സ്വന്തമാക്കാനുള്ള സാധ്യത ഓസീസ് ഇതോടെ വർധിര്രിച്ചു.

Advertisment

അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിൽ 468 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് കളിയുടെ അവസാന ദിനം 21 ഓവർ ശേഷിക്കെ 192 റൺസിന് പുറത്തായി.

ഇംഗ്ലണ്ടിനായി ജോസ് ബട്ട്‌ലർ 207 പന്തുകൾ നേരിട്ടപ്പോൾ 26 റൺസ് മാത്രം നേടി.

1936-37ൽ ഡോൺ ബ്രാഡ്മാന്റെ ഓസ്‌ട്രേലിയൻ ടീമാണ് 2-0ന് താഴെ നിന്ന് ആഷസ് പരമ്പര സ്വന്തമാക്കിയത്.നിലവിലെ ജേതാക്കൾ എന്ന നിലയിൽ ഓസ്‌ട്രേലിയക്ക് അടുത്ത മത്സരം സമനിലയായാൽ മതി ഈ സീസണിൽ കിരീടം നേടാൻ.

Advertisment

ബ്രിസ്‌ബേനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന്റെ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഉജ്ജ്വല വിജയം. പകൽ-രാത്രി മത്സരങ്ങളിലെ തുടർച്ചയായ ഒമ്പതാം ജയവും ഓസീസ് സ്വന്തമാക്കി.

ഓസീസിന് വേണ്ടി പേസ്മാൻ ജേ റിച്ചാർഡ്‌സൺ അഞ്ച് വിക്കറ്റ് വീഴ്ത്തി.

അതേസമയം, ശേഷിക്കുന്ന മൂന്ന് ആഷസ് ടെസ്റ്റുകൾക്കുള്ള മാറ്റമില്ലാത്ത 15 അംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു.

സൈഡ് സ്ട്രെയിൻ കാരണം ജോഷ് ഹേസൽവുഡിന് അഡ്‌ലെയ്ഡ് ടെസ്റ്റ് നഷ്ടമായി. ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായ പാറ്റ് കമ്മിൻസ്, ഒരു കോവിഡ് -19 കേസുമായി അടുത്ത ബന്ധമുള്ളതിനാൽ രണ്ടാം ടെസ്റ്റിൽ നിന്ന് ഇല്ലായിരുന്നു. വ്യാഴാഴ്ച ടീമിൽ വീണ്ടും ചേരും.

ഡിസംബർ 26ന് ആരംഭിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റ് കളിക്കാൻ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് നെറ്റ്‌സിൽ ഹേസൽവുഡിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. യഥാക്രമം സിഡ്‌നിയിലും ഹൊബാർട്ടിലുമുള്ള നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾ ജനുവരിയിലാണ്.

Ashes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: