Latest News

ഹിറ്റ്മാനെ പൂട്ടാൻ പ്രത്യേക പദ്ധതിയൊരുക്കി കങ്കാരുക്കൾ

ഐപിഎല്ലിനിടെ സംഭവിച്ച പരുക്കിൽ നിന്നും മുക്തനായി ഏകദേശം ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനൊരുങ്ങുകയാണ് താരം

Rohit Sharma, India vs Australia, ind vs aus, rohit sharma nathan lyon, lyon rohit, cricket news" />

മെൽബൺ: ഇന്ത്യയും ഓസ്ട്രേലിയയും സമനില പാലിക്കുന്ന ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഏറെ നിർണായകമാണ്. പരമ്പരയിൽ മുന്നിലെത്തേണ്ടത് സന്ദർശകർക്കും ആതിഥേയർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കങ്കാരുക്കൾക്കെതിരെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി ബാറ്റിങ് നിര കാര്യമായി തിളങ്ങുന്നില്ല എന്നതാണ്. നായകൻ അജിങ്ക്യ രാഹനെയുടെയും യുവതാരം ശുഭ്മാൻ ഗില്ലിന്റെയും പ്രകടനം മാറ്റിനിർത്തിയാൽ ബാറ്റിങ് നിര പൂർണമായും പരാജയപ്പെടുന്ന കാഴ്ചയായിരുന്നു അഡ്‌ലെയ്ഡിലും മെൽബണിലും. ആദ്യ ടെസ്റ്റിന് ശേഷം നായകൻ കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയതും ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് തിരിച്ചടിയായി. എന്നാൽ മൂന്നാം ടെസ്റ്റിലേക്ക് എത്തുമ്പോൾ രോഹിത് ശർമയിലൂടെ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ടീം ഇന്ത്യ.

ഐപിഎല്ലിനിടെ സംഭവിച്ച പരുക്കിൽ നിന്നും മുക്തനായി ഏകദേശം ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനൊരുങ്ങുകയാണ് താരം. വൈകിയാണെങ്കിലും ടെസ്റ്റിൽ തനിക്ക് ലഭിച്ച അവസരം മികച്ച രീതിയിൽ കഴിഞ്ഞ സീസണിൽ ഉപയോഗപ്പെടുത്തിയ രോഹിത്തിനെ ഓസ്ട്രേലിയ ഭയപ്പെടേണ്ടതുണ്ട്. സ്ലോ പിച്ചിലും അതിവേഗം താളം കണ്ടെത്തി സ്കോർ ചെയ്യാൻ സാധിക്കുന്ന രോഹിത്തിന്രെ ബാറ്റിങ്ങിനെ പൂട്ടാൻ വ്യക്തമായ പദ്ധതികൾ ആവശ്യമാണ്. അത് തയ്യാറാണെന്നാണ് ഓസിസ് സ്‌പിന്നർ നഥാൻ ലിയോൺ പറയുന്നത്.

Also Read: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കോവിഡ് ടെസ്റ്റ്: എല്ലാവർക്കും നെഗറ്റീവ്, ആശ്വാസം

“വ്യക്തമായും, ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് രോഹിത് ശർമ, അതിനാൽ ഞങ്ങളിൽ ഏത് ബോളർമാരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു വലിയ വെല്ലുവിളിയാകും. എന്നാൽ ഞങ്ങൾ ഞങ്ങളുടെ മാർഗ്ഗം കാണിക്കും. സ്വയം വെല്ലുവിളിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമാണ്. രോഹിത്തിന്റെ വരവ് ഇന്ത്യയ്ക്ക് വലിയ നേട്ടം തന്നെയാണ്. ആരെയാണ് പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുന്നതെന്നും കണ്ടറിയണം.” നഥാൻ ലിയോൺ പറഞ്ഞു. രോഹിത്തിലെ മികച്ച ക്രിക്കറ്ററോട് ബഹുമാനം മാത്രമാണെന്നും എന്നാൽ അദ്ദേഹത്തിനെതിരായ തങ്ങളുടെ പദ്ധതികൾ തയ്യാറാണെന്നും നഥാൻ ലിയോൺ കൂട്ടിച്ചേർത്തു.

അതേസമയം സന്ദർശകർക്ക് ആശ്വാസമായി ഓസ്‌ട്രേലിയയിലുള്ള എല്ലാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും കോവിഡ് പരിശോധാനാഫലം നെഗറ്റീവ്. അഞ്ച് ഇന്ത്യൻ താരങ്ങൾ കോവിഡ് പ്രോട്ടോകോൾ മറികടന്ന് റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് ഉപനായകൻ രോഹിത് ശർമ അടക്കം അഞ്ച് താരങ്ങൾക്ക് നിർബന്ധിത ഐസോലേഷൻ ഏർപ്പെടുത്തിയിരുന്നു.

Also Read: ടീമിനെ നയിക്കാൻ ജനിച്ച ഒരാളാണ് രഹാനെ; പ്രകടനത്തിൽ അത്ഭുതമൊന്നുമില്ലെന്ന് ഇയാൻ ചാപ്പൽ

ഈയാഴ്‌ച തുടക്കത്തിൽ മെൽബണിലെ ഒരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ച അഞ്ച് താരങ്ങൾക്കാണ് നേരത്തെ ഐസോലേഷൻ നിർദേശിച്ചത്. രോഹിത് ശർമയ്‌ക്ക് പുറമെ യുവ ഓപ്പണർ ശുഭ്‌മാൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്, പേസ് ബൗളര്‍ നവ്ദീപ് സൈനി, യുവതാരം പൃഥ്വി ഷാ എന്നിവരാണ് മറ്റ് താരങ്ങൾ. ഓസ്ട്രേലിയയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായാണ് താരങ്ങൾക്കെതിരായ ആരോപണം. ബയോബബിളിൽ നിന്ന് പുറത്ത് കടന്ന് മറ്റൊരു റസ്റ്റോറന്റിൽ പോയി താരങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Australia will have plans set for world class rohit sharma says nathan lyon

Next Story
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കോവിഡ് ടെസ്റ്റ്: എല്ലാവർക്കും നെഗറ്റീവ്, ആശ്വാസം
The moderation of comments is automated and not cleared manually by malayalam.indianexpress.com