scorecardresearch

അടിയും തിരിച്ചടിയും, ഒടുവിൽ ഓസീസ് വീണു; ആവേശ പോരാട്ടത്തിൽ ന്യൂസിലൻഡിന് ജയം

അവസാന ഓവറിൽ വെറും 15 റൺസ് മാത്രമാണ് ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. തകർത്തടിക്കുകയായിരുന്ന ഡാനിയേൽ സാംസും മർകസ് സ്റ്റോയ്‌നിസുമായിരുന്നു ഓസ്ട്രേലിയക്കായി ബാറ്റ് ചെയ്‌തിരുന്നത്

അവസാന ഓവറിൽ വെറും 15 റൺസ് മാത്രമാണ് ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. തകർത്തടിക്കുകയായിരുന്ന ഡാനിയേൽ സാംസും മർകസ് സ്റ്റോയ്‌നിസുമായിരുന്നു ഓസ്ട്രേലിയക്കായി ബാറ്റ് ചെയ്‌തിരുന്നത്

author-image
Sports Desk
New Update
അടിയും തിരിച്ചടിയും, ഒടുവിൽ ഓസീസ് വീണു; ആവേശ പോരാട്ടത്തിൽ ന്യൂസിലൻഡിന് ജയം

ഓവൽ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് ന്യൂസിലൻഡ് ജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസും തുടക്കംമുതലേ തകർത്തടിക്കുകയായിരുന്നു.

Advertisment

ന്യൂസിലൻഡിന്റെ 219 റൺസ് പിന്തുടർന്ന ഓസ്ട്രേലിയയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 215 റൺസ് നേടി. അവസാന ഓവറിൽ വെറും 15 റൺസ് മാത്രമാണ് ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. തകർത്തടിക്കുകയായിരുന്ന ഡാനിയേൽ സാംസും മർകസ് സ്റ്റോയ്‌നിസുമായിരുന്നു ഓസ്ട്രേലിയക്കായി ബാറ്റ് ചെയ്‌തിരുന്നത്. അവസാന ഓവർ എറിയാനെത്തിയ ജെയിംസ് നീഷാം ആദ്യ പന്തിൽ തന്നെ സാംസിനെ പുറത്താക്കി. രണ്ട്, മൂന്ന് പന്തുകൾ നേരിട്ട സ്റ്റോയ്‌നിസിന് റൺസെടുക്കാൻ സാധിച്ചില്ല. ഓസീസ് പ്രതിരോധത്തിലായി. എന്നാൽ, അവസാന ഓവറിലെ നാലാം പന്ത് സ്റ്റോയ്‌നിസ് സിക്‌സർ പറത്തി. ഇതോടെ രണ്ട് പന്തിൽ ഒൻപത് റൺസായി ഓസ്ട്രേലിയയുടെ വിജയലക്ഷ്യം. അഞ്ചാം പന്തിൽ സ്റ്റോയ്‌നിസിനെ പുറത്താക്കി നീഷാം ന്യൂസിലൻഡിന് ജയത്തോട് അടുപ്പിച്ചു. അവസാന പന്ത് നേരിട്ട റിച്ചാർഡ്‌സൺ ഒരു ഫോർ നേടിയെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ ഓസ്ട്രേലിയയ്‌ക്ക് പ്രതികൂലമായിരുന്നു.

ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റോയ്‌നിസ് മികച്ച പ്രകടനം നടത്തി. 37 പന്തിൽ അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതം 78 റൺസാണ് സ്റ്റോയ്‌നിസ് നേടിയത്. ജോഷ് ഫിലിപ്പെ 32 പന്തി നിന്ന് 45 റണ്‍സും ഡാനിയേല്‍ സാംസ് 15 പന്തില്‍ നിന്ന് 41 റണ്‍സും നേടി.

ടോസ് ലഭിച്ചിട്ടും ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് തുടക്കംമുതലേ തിരിച്ചടികൾ ലഭിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 219 റൺസ് അടിച്ചുകൂട്ടി.

Advertisment

വെറും 50 പന്തുകളിൽ നിന്ന് 97 റൺസ് നേടിയ ഓപ്പണർ മാർട്ടിൻ ഗുപ്‌റ്റിൽ ന്യൂസിലൻഡിനെ കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. എട്ട് സിക്‌സും ആറ് ഫോറും സഹിതമായിരുന്നു ഗുപ്‌റ്റിലിന്റെ വെടിക്കെട്ട് ഇന്നിങ്സ്. സെഞ്ചുറിക്ക് മൂന്ന് റൺസ് മാത്രം വേണ്ടപ്പോൾ ഗുപ്‌റ്റിലിനെ വീഴ്‌ത്തിയത് ഡാനിയൽ സാംസ് ആണ്. ഗുപ്‌റ്റിലിന്റെ വിക്കറ്റ് വീണെങ്കിലും ഓസീസിന് ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല.

Read Also: ‘ഇഷാന്ത് ഉച്ചയുറക്കത്തിലായിരുന്നു, ഈ വിവരം അറിഞ്ഞപ്പോൾ ഞാൻ അവനെ കിടക്കയിൽ നിന്ന് തള്ളിയിട്ട്..,’; ഓർമകൾ അയവിറക്കി കോഹ്‌ലി

ഗുപ്‌റ്റിലിന്റെ വഴിയേ നായകൻ കെയ്‌ൻ വില്യംസണും ജെയിംസ് നീഷവും തകർത്തടിച്ചു. 35 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 53 റൺസ് നേടിയാണ് വില്യംസൺ പുറത്തായത്. നീഷം 16 പന്തിൽ ആറ് സിക്‌സും ഒരു ഫോറുമായി 45 റൺസ് നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി കെയ്‌ൻ റിച്ചാർഡ്‌സൺ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഡാനിയൽ സാംസ്, ജേ റിച്ചാർഡ്‌സൺ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് നേടി. അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പരയിൽ ന്യൂസിലൻഡ് ഇപ്പോൾ 2-0 ത്തിന് മുൻപിലാണ്.

Australian Cricket Team New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: