ക്രിക്കറ്റിൽ പ്രതാപികളാണ് ഓസ്ട്രേലിയൻ ടീം. ഇതിനോടകം തന്നെ നാല് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ഓസ്ട്രേലിയ അതിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഓസിസ് താരങ്ങൾ അണിയുക എമ്പതുകളിലെ ഓസ്ട്രേലിയയുടെ മുഖമുദ്ര തന്നെയായിരുന്ന ജഴ്സി. 1986ല്‍ അലന്‍ ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്‌സിയിലാണ് ടീം കളിക്കുക.

കടും മഞ്ഞ നിറത്തിൽ ഓസ്ട്രേലിയൻ പച്ച സ്ട്രിപ്പുകളോടുകൂടിയ ജഴ്സി കങ്കാരുക്കളുടെ പ്രതാപകാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. നിലവിലെ ജഴ്സിയുമായി ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട് ഈ ജഴ്സിക്ക്. കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച മത്സര ഫലങ്ങളല്ല ലഭിക്കുന്നത് എന്നത്കൊണ്ട് തന്നെ വിന്രേജ് ജഴ്സി കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

നിലവിലെ ഏകദിന ടീമിലെ സീനിയര്‍ താരം പീറ്റര്‍ സിഡിലിന് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസീസ് അവസാനമായി ഈ ജഴ്സിയില്‍ കളിച്ചത്. പ്രതാപകാലത്തെ കുപ്പായത്തിൽ രാജ്യത്തിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് ഓസ്ട്രേലിയൻ താരങ്ങൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ