Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

തകർത്തടിച്ച് ലബുഷെയ്ൻ; രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്

അർധസെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലും ചേതേശ്വർ പുജാരയും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്

ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിങ്സിലും തകർത്തടിച്ച് ഓസ്ട്രേലിയ. ഓപ്പണർമാർ നേരത്തെ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ലബുഷെയ്നും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയൻ ടീം സ്കോർ മുന്നോട്ട് നയിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 94 റൺസിന്റെ ലീഡെടുത്ത ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഇതുവരെ 103 റൺസെടുത്തിട്ടുണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 197 റൺസാണ് ആതിഥേയരുടെ അക്കൗണ്ടിലുള്ളത്. 47 റൺസുമായി ലബുഷെയ്നും 29 റൺസെടുത്ത സ്മിത്തുമാണ് ക്രീസിൽ. വാർണർ 13 റൺസിനും വിൽ പുക്വോസ്കി 10 റൺസിനും പുറത്തായി.

മധ്യനിരയും വാലറ്റവും കളി മറന്നപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ ലീഡ് വഴങ്ങി ഇന്ത്യ. മൂന്നാം ദിനം 96 റൺസിന് രണ്ട് വിക്കറ്റെന്ന നിലയിൽ കളി പുനഃരരംഭിച്ച ഇന്ത്യ 244 റൺസിന് പുറത്താവുകയായിരുന്നു. കങ്കാരുക്കൾക്ക് 94 റൺസ് ലീഡ്. അർധസെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലും ചേതേശ്വർ പുജാരയും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

Also Read: ആരാണ് ഇഷ്‌ടതാരം ? ക്വാറന്റെെനിൽ എന്തായിരുന്നു പരിപാടി ? വേറിട്ടൊരു സ്ലെഡ്‌ജിങ്, വീഡിയോ

മൂന്നാം ദിനം നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 22 റൺസെടുത്ത രഹാനയെ പറ്റ് കമ്മിൻസാണ് കൂടാരം കയറ്റിയത്. മൂന്നാം ടെസ്റ്റിൽ അവസരം ലഭിച്ച ഹനുമ വിഹാരിക്കും ഇന്ത്യൻ സ്കോർബോർഡിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

Also Read: ഓപ്പണിങ് സഖ്യത്തിൽ റെക്കോഡുകൾ തകർത്ത് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും

ക്രീസിൽ നലയുറപ്പിച്ച പുജാരയും പന്തും ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും 36 റൺസെടുത്ത പന്തിനെ ഹെയ്സൽവുഡ് വാർണറുടെ കൈകളിൽ എത്തിച്ചു. 50 റൺസെടുത്ത പുജാരയെ കമ്മിൻസും കൂടാരം കയറ്റിയതോടെ മധ്യ നിര തകർന്നടിഞ്ഞു. 28 റൺസുമായി ജഡേജ പുറത്താകാതെ നിന്നപ്പോൾ അശ്വിൻ 10റൺസിനും സൈനി മൂന്ന് റൺസിനും പുറത്തായി. സിറാജ് 6 റൺസെടുത്തപ്പോൾ ബുംറയ്ക്ക് അക്കൗണ്ട് തുറക്കാൻ പോലുമായില്ല.

ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. അർധസെഞ്ചുറി തികച്ച ശേഷമാണ് ഗിൽ കളം വിട്ടത്. എട്ട് ഫോറടക്കം 101 പന്തിൽ 50 റൺസെടുത്ത ഗിൽ ഒരിക്കൽകൂടി ടെസ്റ്റ് കുപ്പായത്തിൽ തിളങ്ങിയപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത് 26 റൺസെടുത്തു.

Also Read:സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് ജസ്പ്രീത് ബുംറ; വീഡിയോ

നേരത്തെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി പ്രകടനമാണ് കങ്കാരുക്കളെ മികച്ച സ്കോറിലെത്തിച്ചത്. 131 റൺസെടുത്ത സ്മിത്തിന് 91 റൺസുമായി ലബുഷെയ്നും 62 റൺസെടുത്ത വിൽ പുക്വോസ്ക്കിയും മികച്ച പിന്തുണ നൽകി. വാലറ്റത്തെ പിടിച്ചുകെട്ടിയ ഇന്ത്യൻ ബോളർമാർ കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഓസ്ട്രേലിയയ്ക്ക് വിലങ്ങുതടിയാവുകയായിരുന്നു. ജഡേജ നാലും ബുംറ, സൈനി എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Australia vs india 3rd test day 3 live score updates

Next Story
ആരാണ് ഇഷ്‌ടതാരം ? ക്വാറന്റെനിൽ എന്തായിരുന്നു പരിപാടി ? വേറിട്ടൊരു സ്ലെഡ്‌ജിങ്, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com