/indian-express-malayalam/media/media_files/uploads/2018/02/kohli-654677-virat-kohli-ians970.jpg)
വിൻഡീസിന് എതിരായ ആധികാരിക ജയത്തിന് പിന്നാലെ ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലാതെയാണ് ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്. പന്ത് ചുരണ്ടൽ വിവാദത്തിൽ സസ്പെൻഷൻ തുടരുന്നതിനാലാണ് ഇരുവർക്കും പരമ്പര നഷ്ടമാകുന്നത്.
എന്നാൽ സൂപ്പർ താരങ്ങൾ ഇല്ലാത്തത് ഓസ്ട്രേലിയയ്ക്ക് കാര്യമായ വെല്ലുവിളിയാകില്ല എന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടെ പക്ഷം. പ്രത്യേകിച്ച് നിശ്ചിത ഓവർ ക്രിക്കറ്റിൽ ഏത് സാഹചര്യങ്ങളെയും തങ്ങൾക്ക് അനുകൂലമാക്കാൻ കഴിവുള്ള ഒരുപാട് താരങ്ങൾ ഓസ്ട്രേലിയൻ ടീമിലുണ്ടെന്നും കോഹ്‍ലി കൂട്ടിച്ചേർത്തു.
"ഓസ്ട്രേലിയൻ താരങ്ങളുടെ മികവിനെ എഴുതി തള്ളാനാകില്ല. ലോകോത്തര താരങ്ങൾ ഇപ്പോഴും ഓസ്ട്രേലിയൻ ടീമിലുണ്ട്. മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ടീമിൽ ഇല്ലാത്തത് ഉത്തമമല്ലായിരിക്കാം, പക്ഷെ മികച്ച ഒരുപിടി താരങ്ങൾ ഇപ്പോഴും ടീമിലുണ്ട്. പ്രത്യേകിച്ച് നിശ്ചിത ഓവർ ക്രിക്കറ്റിൽ ഏത് സാഹചര്യങ്ങളെയും തങ്ങൾക്ക് അനുകൂലമാക്കാൻ കഴിവുള്ള ഒരുപാട് താരങ്ങൾ ഓസ്ട്രേലിയൻ നിരയിലുണ്ട്," കോഹ്‍ലി പറഞ്ഞു.
ആരെയും വിലകുറച്ച് കാണാനാകില്ലെന്നും തങ്ങൾ വന്നിരിക്കുന്നത് ഓസ്ട്രേലിയ എന്ന ടീമിനെതിരെ മത്സരിക്കാനാണെന്നും കോഹ്‍ലി കൂട്ടിച്ചേർത്തു.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഓസീസ് ക്രിക്കറ്റ് താരങ്ങളുടെ വിലക്ക് നീക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും എതിരായ ഒരു വര്‍ഷത്തെ വിലക്ക് തുടരും. കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് എതിരായ 9 മാസത്തെ സസ്പെന്‍ഷനും ക്രിക്കറ്റ് അസോസിയേഷന്‍ എടുത്തു കളഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തിനിടെയായിരുന്നു മൂവരും വിവാദത്തില്‍ പെട്ടത്.
വിലക്ക് നീക്കാന്‍ മാത്രമുളള പുരോഗതിയൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ നിരീക്ഷിച്ചു. ഇന്ത്യയ്ക്കെതിരായ മത്സരങ്ങളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ സ്മിത്തും വാര്‍ണറും നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us