/indian-express-malayalam/media/media_files/uploads/2017/12/smith.jpg)
പെർത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ തിരിച്ചുവരുന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 403 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയ 3/203 എന്ന സ്കോറിൽ എത്തി. പുറത്താകാതെ നിൽക്കുന്ന നായകൻ സ്റ്റീഫ് സ്മിത്തിന്റെ അർധസെഞ്ചുറി കരുത്തിലാണ് ഓസ്ട്രേലിയ പൊരുതുന്നത്.
4/305 എന്ന നിലയിൽ ബാറ്റിങ് പുനരാംഭിച്ച ഇംഗ്ലണ്ട് ഇന്ന് തകർന്നടിയുകയായിരുന്നു. 140 റൺസ് എടുത്ത ഡേവിഡ് മലാനും, 119 റൺസ് നേടിയ ജോണി ബേയ്സ്റ്റോവും പുറത്തായതോടെ ഇംഗ്ലണ്ട് തകരുകയായിരുന്നു. കേവലം 25 റൺസ് എടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന്റെ അവസാന 5 വിക്കറ്റുകൾ വീണത്. മിച്ചൽ സ്റ്റാർക്ക് 4 ഉം, ജോഷ് ഹൈസൽ വുഡ് 3 വിക്കറ്റും വീഴത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. 25 റൺസ് എടുത്ത ബാൻകോഫ്റ്റിനെയും 22 റൺസ് എടുത്ത ഡേവിഡ് വാർണ്ണറെയും പുറത്താക്കി ഓവേട്ടൺ ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തും ഉസ്മാൻ ഖ്വാജയും ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 123 പന്തിൽ നിന്ന് 50 റൺസാണ് ഖ്വാജ നേടിയത്. അർധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ക്രിസ് വോക്സ് ഖ്വാജയെ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും സ്മിത്ത് പതറിയില്ല. രണ്ടാം ദിനത്തെ കളി അവസാനിക്കുമ്പോൾ 92 റൺസുമായി സ്മിത്തും 7 റൺസുമായി ഷോൺ മാർച്ചും പുറത്താകാതെ നിൽക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.