മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ പാക്കിസ്ഥാനു ജയം. പകരക്കാരൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസിന്റെ മികവിൽ ആറു വിക്കറ്റിനാണു പാക്ക് ജയം. സ്കോർ: ഓസ്ട്രേലിയ–48.2 ഓവറിൽ 220. പാക്കിസ്ഥാൻ–47.4 ഓവറിൽ നാലിന് 221. പരമ്പര ഇതോടെ 1–1 നിലയിലായി.

104 പന്തിൽ എട്ടു ഫോറുകൾ സഹിതം ഹഫീസ് 72 റൺസെടുത്തു. ശുഐബ് മാലിക് (42*), ബാബർ അസം (34), ഷർജീൽ ഖാൻ (29) എന്നിവരും തിളങ്ങി. നേരത്തെ, മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിറും രണ്ടു വീതം വിക്കറ്റെടുത്ത ജുനൈദ് ഖാനും ഇമാദ് വാസിമുമാണ് ഓസ്ട്രേലിയയെ ചെറിയ സ്കോറിലൊതുക്കിയത്. 60 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ