scorecardresearch

കോഹ്‌ലിയെ നേരിടുന്നത് സൂക്ഷിച്ചുവേണം; സഹതാരങ്ങൾക്ക് ഫിഞ്ചിന്റെ ഉപദേശം

നേരത്തെ ഓസിസ് താരങ്ങൾക്ക് മുൻ നായകൻ സ്റ്റീവ് വോയും സമാന മുന്നറിയിപ്പ് നൽകിയിരുന്നു

നേരത്തെ ഓസിസ് താരങ്ങൾക്ക് മുൻ നായകൻ സ്റ്റീവ് വോയും സമാന മുന്നറിയിപ്പ് നൽകിയിരുന്നു

author-image
Sports Desk
New Update
virat kohli, virat kohli mayank agarwal, virat kohli england 2014, virat kohli 2018 england, kohli batting

നിശ്ചിത ഓവർ പോരാട്ടങ്ങൾ അവസാനിച്ച് ഇന്ത്യയും ഓസ്ട്രേലിയയും ടെസ്റ്റ് പരമ്പരയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ്. കരുത്തരായ ശക്തികൾ നേർക്കുന്നേർ വരുമ്പോൾ സഹതാരങ്ങൾക്ക് ഒരു ഉപദേശം നൽകിയിരിക്കുകയാണ് ഓസിസ് ടി20-ഏകദിന നായകൻ ആരോൺ ഫിഞ്ച്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ നേരിടുന്നത് സന്തുലിതമായിട്ടായിരിക്കണമെന്ന് ഫിഞ്ച് ഓസിസ് ടീമിന് മുന്നറിയിപ്പ് നൽകുന്നു. കോഹ്‌ലിയെ പ്രകോപിപ്പിച്ചാൽ അദ്ദേഹം കൂടുതൽ അപകടകാരിയാകുമെന്ന് ഫിഞ്ച് അഭിപ്രായപ്പെടുന്നു.

Advertisment

ക്രിക്കറ്റ് മൈതാനത്ത് എന്നും വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുന്നേർ വരുമ്പോൾ ഉണ്ടാകാറുള്ളത്. അത് പലപ്പോഴും കയ്യാങ്കളിയിലേക്കും തർക്കത്തിലേക്കും നീങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയിലെത്തിയപ്പോഴും നായകന്മാർ കൊമ്പുകോർത്തിരുന്നു.

നേരത്തെ ഓസിസ് താരങ്ങൾക്ക് മുൻ നായകൻ സ്റ്റീവ് വോയും സമാന മുന്നറിയിപ്പ് നൽകിയിരുന്നു. സ്ലെഡ്ജിങ്ങിന് പേരുകേട്ടവരാണ് കങ്കാരുക്കൾ. എന്നാൽ അത് വിരാട് കോഹ്‌ലിയോട് വേണ്ടെന്ന് സ്റ്റീവ് വോ പറയുന്നു. അത്തരം തന്ത്രങ്ങൾ ഇന്ത്യൻ നായകനെ കൂടുതൽ പ്രോത്സഹിപ്പിക്കത്തെയുള്ളുവെന്നും വോ കൂട്ടിച്ചേർത്തു.

“സ്ലെഡ്ജിങ് വിരാട് കോഹ്‌ലിയെ ബാധിക്കില്ല, ആ തന്ത്രം മികച്ച കളിക്കാർക്കെതിരെ പ്രവർത്തിക്കില്ല. മാത്രമല്ല നിങ്ങൾ അവരെ വെറുതെ വിടുന്നതാണ് നല്ലത്. മാത്രമല്ല അത് അവരിൽ അധിക പ്രചോദനം സൃഷ്ടിച്ച് കൂടുതൽ റൺസ് നേടാൻ സഹായിക്കുമെന്നും ഞാൻ കരുതുന്നു. അതിനാൽ നിങ്ങൾ അവനോട് കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്,” സ്റ്റീവ് വോ പറഞ്ഞു.

Advertisment

ഡിസംബർ 17 നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങുന്നതാണ് ബോർഡർ – ഗവാസ്കർ ട്രോഫിക്കുവേണ്ടിയുള്ള പരമ്പര. നേരത്തെ ഏകദിന പരമ്പര ഓസ്ട്രേലിയയും ടി20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: