scorecardresearch

ലോകകപ്പില്‍ കാല്‍ കയറ്റി വച്ച് മിച്ചല്‍ മാര്‍ഷ്, അല്‍പ്പം ബഹുമാനമാവാം എന്ന് ക്രിക്കറ്റ് പ്രേമികള്‍

ബ്രോ, ലോകകപ്പ് ട്രോഫിയോട് കുറച്ച് ബഹുമാനം കാണിക്കൂ. ഈ ട്രോഫിയുടെ മൂല്യത്തെക്കുറിച്ച് ഇന്ത്യൻ ആരാധകരോടോ ടീം ഇന്ത്യയോടോ ചോദിക്കുക

ബ്രോ, ലോകകപ്പ് ട്രോഫിയോട് കുറച്ച് ബഹുമാനം കാണിക്കൂ. ഈ ട്രോഫിയുടെ മൂല്യത്തെക്കുറിച്ച് ഇന്ത്യൻ ആരാധകരോടോ ടീം ഇന്ത്യയോടോ ചോദിക്കുക

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mitchell Marsh World Cup

Australia Mitchell Marsh rests feet on World Cup trophy after defeating India in final netizens flag disrespect

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ഇന്ത്യയെ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയ തോൽപ്പിച്ചു.

Advertisment

ഇന്ത്യ ഉയർത്തിയ 241 റൺസ് എന്ന വിജയലക്ഷ്യത്തെ 43 ഓവറിൽ മറികടന്ന് ഓസ്ട്രേലിയ, ആറാം ലോകകപ്പ് കിരീടം നേടി. ഓപ്പണർ ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയും മാർനസ് ലബുഷാഗ്‌നെയുടെ അർധസെഞ്ചുറിയും ചേര്‍ന്ന് റണ്‍ തേരോട്ടം അവരെ അതിനു പ്രാപ്തരാക്കി.

മന്ദഗതിയിലുള്ള പിച്ചിൽ ടോസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ ഫീൽഡിംഗ് തീരുമാനം ഓസ്‌ട്രേലിയയുടെ ഗെയിം ചേഞ്ചർ ആണെന്ന് തെളിയിച്ചു. കമ്മിൻസ് 10 ഓവറിൽ 34 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

വിജയത്തിന് ശേഷം, ഡ്രസ്സിംഗ് റൂമിലെ ആഘോഷങ്ങളിൽ നിന്ന് കുറച്ച് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമില്‍ കമ്മിൻസ് പോസ്റ്റ് ചെയ്തു. 30 കാരനായ ഓപ്പണർ മിച്ചൽ മാർഷ് പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നിൽ, മിച്ചൽ മാർഷ് ഒരു സോഫയിൽ, കൈയിൽ ഒരു പൈന്റ് പിടിച്ച് ഇരിക്കുന്നത് കാണാം. കാല് വച്ചിരിക്കുന്നത് താഴെയുള്ള ലോകകപ്പ് ട്രോഫിയിലാണ്.

Advertisment

ഇത് വലിയ 'അനാദരവ്' എന്നാണു ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ കരുതുന്നത്.

"പ്രിയപ്പെട്ട ICC, BCCI, മിച്ച് മാർഷ് ലോകകപ്പ് ട്രോഫി തന്‍റെ കാൽക്കീഴിൽ വച്ചതിൽ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ഈ പെരുമാറ്റം ഗെയിമിന്‍റെ സമഗ്രതയെ അനാദരിക്കുന്നതായി തോന്നുന്നു. ദയവായി ഈ വിഷയം അവലോകനം ചെയ്ത് ഉചിതമായി അഭിസംബോധന ചെയ്യുക," ഒരു ഉപയോക്താവ് X-ൽ എഴുതി.

Read in English: Australia’s Mitchell Marsh rests feet on World Cup trophy after defeating India in final, netizens flag ‘disrespect’

"സുഹൃത്തേ അത് ലോകകപ്പാണ്, അല്‍പ്പം ബഹുമാനമാവാം," മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. 

"ബ്രോ, ലോകകപ്പ് ട്രോഫിയോട് കുറച്ച് ബഹുമാനം കാണിക്കൂ. ഈ ട്രോഫിയുടെ മൂല്യത്തെക്കുറിച്ച് ഇന്ത്യൻ ആരാധകരോടോ ടീം ഇന്ത്യയോടോ ചോദിക്കുക," മറ്റൊരാൾ പറഞ്ഞു. 

Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: