scorecardresearch

ഓസീസ് ഫൈനൽ ഉറപ്പിച്ചോ? ശ്രീലങ്ക വില്ലനാവാം; വഴി ഇങ്ങനെ

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്ട്രേലിയ എത്തുകയും ചെയ്തു. എന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഓസ്ട്രേലിയയുടെ കൈകളിൽ നിന്ന് അകന്ന് പോകാൻ ഇനിയും സാധ്യതയുണ്ട്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്ട്രേലിയ എത്തുകയും ചെയ്തു. എന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഓസ്ട്രേലിയയുടെ കൈകളിൽ നിന്ന് അകന്ന് പോകാൻ ഇനിയും സാധ്യതയുണ്ട്.

author-image
Sports Desk
New Update
ausrtalia with trophy

Australia with Trophy: (Instagram)

10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബോർഡർ ഗാവസ്കർ ട്രോഫി തിരികെ പിടിച്ചതിന്റെ ആഘോഷത്തിലാണ് ഓസ്ട്രേലിയ. ഇതിനൊപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്ട്രേലിയ എത്തുകയും ചെയ്തു. എന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഓസ്ട്രേലിയയുടെ കൈകളിൽ നിന്ന് അകന്ന് പോകാൻ ഇനിയും സാധ്യതയുണ്ട്. എങ്ങനെയെന്ന് അല്ലേ?

Advertisment

ജൂൺ 11ന് ലോർഡ്സിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ. നിലവിൽ ഓസ്ട്രേലിയക്ക് 63.73 പോയിന്റ് ശതമാനമാണുള്ളത്. രണ്ടാം സ്ഥാനത്ത് മറ്റൊരു ടീമിനും നിലവിൽ ഓസ്ട്രേലിയയെ മറികടക്കാനുള്ള സാധ്യതയില്ല. എന്നാൽ ശ്രീലങ്കയ്ക്ക് മുൻപിൽ വാതിലുകൾ ഇപ്പോഴും അടഞ്ഞിട്ടില്ല. ഇനി വരുന്ന പരമ്പരയിൽ ഓസ്ട്രേലിയയെ ശ്രീലങ്ക 2-0ന് തോൽപ്പിച്ചാൽ ശ്രീലങ്കയുടെ പോയിന്റ് ശതമാനം 53.85ൽ എത്തും. അപ്പോഴും ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം 57.02ൽ നിൽക്കും. 

ഇനി ഓസ്ട്രേലിയക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മത്സരം നഷ്ടമാകണം എങ്കിൽ അവരുടെ ഭാഗത്ത് നിന്ന് പിഴവ് വരണം. ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റിൽ നിന്ന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഓസ്ട്രേലിയക്ക് 8 പോയിന്റ് കുറഞ്ഞാൽ ഓസ്ട്രേലിയക്ക് പ്രശ്നമാകും. ഇങ്ങനെ വന്നാൽ ഓസ്ട്രേലിയയെ മറികടന്ന് ശ്രീലങ്ക രണ്ടാം സ്ഥാനത്തേക്ക് എത്തും, ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റുകളും അവർ ഇതിനൊപ്പം ജയിച്ചാൽ മാത്രം. 

10 പോയിന്റ് നഷ്ടപ്പെട്ട ചരിത്രം

ഓസ്ട്രേലിയക്ക് ഇതിന് മുൻപ് 10 പോയിന്റ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിന്ന് നഷ്ടമായ ചരിത്രമുണ്ട്. 2023ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിലായിരുന്നു ഇത്.അതേ പരമ്പരയിൽ ഇംഗ്ലണ്ടിന് രണ്ട് ടെസ്റ്റിൽ നിന്ന് 19 പോയിന്റ് ആണ് നഷ്ടമായത്. ഈ വർഷം ആറ് പോയിന്റ് ബംഗ്ലാദേശിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ നഷ്ടമാവുകയും ചെയ്തിരുന്നു.

Advertisment

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കും എന്ന് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് സ്ഥിരീകരിച്ചു കഴിഞ്ഞു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തിനൊപ്പം നിൽക്കുന്നതിന് വേണ്ടിയാണ് കമിൻസ് മാറി നിൽക്കുന്നത്.  

ഇന്ത്യയുടെ ദയനീയ വീഴ്ച

ബോർഡർ ഗാവസ്കർ ട്രോഫി ഇന്ത്യ 3-1ന് നഷ്ടപ്പെടുത്തുകയായിരുന്നു. പെർത്ത് ടെസ്റ്റിൽ ജയിച്ച ഇന്ത്യക്ക് പിന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രോഹിത്, കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങളുടെ മോശം ഫോം ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നഷ്ടമായതോടെ ഇന്ത്യൻ റെഡ് ബോൾ ടീമിൽ വലിയ അഴിച്ചുപണികൾ ഉണ്ടായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രോഹിത്തിന് വിരമിക്കൽ മത്സരം കളിക്കാൻ അവസരം നൽകും എന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്. 

റെഡ് ബോളിൽ മോശം പ്രകടനം ആണെങ്കിലും ചാംപ്യൻസ് ട്രോഫി ടീമിനെ രോഹിത് തന്നെയാവും നയിക്കുക. ഇതിനുള്ള ടീമിനെ പ്രഖ്യാപിക്കാൻ ഇനി ഒരാഴ്ച കൂടിയാണ് സമയമുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിൽ നിന്ന് വലിയ മാറ്റം ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഉണ്ടായേക്കില്ല.

Read More

Australian Cricket Team Australia Icc World Test Championship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: