ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 7 വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് ബാക്കിനിൽക്കെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. സ്കോർ ഓസ്ട്രേലിയ (377, 87/3) , ബംഗ്ലാദേശ് (305 ,157) . നൈഥൻ ലിയോണാണ് മാൻ ഓഫ് ദ മാച്ച്.

ഓസ്ട്രേലിയ നേടിയ 72 റൺസിന്രെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് മറികടക്കാൻ ഇറങ്ങിയ ബംഗ്ലാദേശിനെ സ്പിന്നർ നൈഥൻ ലിയോൺ തകർക്കുകയായിരുന്നു. സ്കോർ 50 കടക്കും മുൻപേ 5 മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറി. 31 റൺസ് എടുത്ത നായകൻ മുഷ്ഫീഖർ റഹ്മാനാണ് ബംഗ്ലാദേശിന്റെ സ്കോർ 100 കടത്തിയത്. എന്നാൽ 6 വിക്കറ്റുകൾ വീഴ്ത്തി ലിയോണും, 2 വിക്കറ്റ് വീഴ്ത്തി സ്റ്റീവ് ഓക്കീഫും ബംഗ്ലാദേശിനെ 157 റൺസിന് പുറത്താക്കി.

86 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഏകദിന ശൈലിയിലാണ് കളിച്ചത്. 3 വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കെലും 15 ആം ഓവറിൽ ഓസീസ് വിജയലക്ഷ്യം മറികടന്നു. ഓസ്ട്രേലിയക്കായി മാക്സ്‌വെൽ 25 റൺസ് നേടി. ജയത്തോടെ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിൽ പിരിഞ്ഞു. ആദ്യ ടെസ്റ്റ് ഓസ്ട്രേലിയക്ക് എതിരെ ബംഗ്ലാദേശ് ചരിത്ര ജയം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ