/indian-express-malayalam/media/media_files/uploads/2018/01/Rahane.jpg)
അജിങ്ക്യ രഹാനെ, ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ
ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആര് സ്വന്തമാക്കുമെന്ന കാര്യത്തിൽ വലിയ ചർച്ചയാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ആരാധകരും ഇതിഹാസങ്ങളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു. ഇത്തവണ ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രമെഴുതുമെന്നാണ് ഭൂരിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ ഇന്ത്യൻ ടീമിന്റെ ഉപനായകൻ അജിങ്ക്യ രഹാനെക്ക് മറിച്ചൊരു അഭിപ്രായമാണ്. പരമ്പരയിൽ മുൻതൂക്കം ഓസ്ട്രേലിയയ്ക്ക് തന്നെയാണെന്ന് രഹാനെ അഭിപ്രായപ്പെട്ടു.
"സ്വന്തം നാട്ടിൽ കളിക്കുമ്പോൾ ഏതൊരു ടീമിനും അത് ഒരു ആനുകൂല്യമാണ്. അതുകൊണ്ട് തന്നെ പരമ്പര നേടാൻ കൂടുതൽ സാധ്യത ഓസ്ട്രേലിയയ്ക്ക് തന്നെയാണ്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലെങ്കിലും ഓസ്ട്രേലിയ ശക്തരാണ്," രഹാനെ പറഞ്ഞു.
മികച്ച ബോളിങ് നിരയാണ് ഓസ്ട്രേലിയയുടേത്. ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നതിന് അത്യാവശ്യം വേണ്ട ശക്തമായ ബോളിങ് നിര തന്നെയാണ്. അതിനാൽ ഓസ്ട്രേലിയയ്ക്കാകും പരമ്പരയിൽ മുൻതൂക്കമെന്നും രഹാനെ പറഞ്ഞു.
കഴിഞ്ഞ തവണ ഓസ്ട്രേലിയൻ പര്യടനത്തിൽ നായകൻ വിരാട് കോഹ്‍ലിക്ക് ശക്തമായ പിന്തുണയുമായി രഹാനെയും ഉണ്ടായിരുന്നെങ്കിലും ഇന്ത്യ പരമ്പര കൈവിട്ടു. നാല് സെഞ്ചുറികൾ ഉൾപ്പടെ 692 റൺസ് കോഹ്‍ലി നേടിയപ്പോൾ 399 റൺസായിരുന്നു രഹാനെയുടെ സമ്പാദ്യം. എന്നാൽ 2-0നാണ് ഇന്ത്യ ഓസ്ട്രേലിയയോട് പരമ്പര അടിയറവ് വച്ചത്.
അതേസമയം, നിരവധി ഇതിഹാസ താരങ്ങളാണ് ഇന്ത്യ പരമ്പര നേടുമെന്ന വാദവുമായി രംഗത്തെത്തിയത്. സ്മിത്തും വാർണറും ഇല്ലാത്തത് നന്നായെന്നും, ഇന്ത്യയ്ക്ക് പരമ്പര നേടാനുള്ള സുവർണാവസരമാണ് ഇതെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. ഇതുവരെ ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പര നേട്ടം പോലും ആഘോഷിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ കോഹ്‍ലിയും കൂട്ടരും അത് തിരുത്തിയെഴുതുമെന്നുമാണ് വിലയിരുത്തൽ.
#INDvAUS
Hosts are still favourites to win series, says Ajinkya Rahanehttps://t.co/lsbYykCoHd— Express Sports (@IExpressSports) December 4, 2018
ഇത് വലിയ സമ്മർദ്ദമാണ് ഇന്ത്യൻ ടീമിന് നൽകുന്നത്. ഈ പശ്ചാത്തലത്തിലുള്ള രഹാനെയുടെ പരാമർശം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യൻ താരങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനാണ് രഹാനെയുടെ പരാമർശമെന്നും കരുതപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us