scorecardresearch

സന്നാഹ മത്സരത്തിൽ​ കരുത്ത് അറിയിച്ച്​ ഓസ്ട്രേലിയ

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ​ റൺ കണ്ടെത്തി ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ​ റൺ കണ്ടെത്തി ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സന്നാഹ മത്സരത്തിൽ​ കരുത്ത് അറിയിച്ച്​ ഓസ്ട്രേലിയ

മുംബൈ: ഇന്ത്യൻ മണ്ണിൽ പരന്പര സ്വപ്നം കണ്ട് എത്തിയ കങ്കാരുപ്പടയ്കക് മികച്ച തുടക്കം. ഇന്ത്യ ​എ ടീമിന് എതിരായ മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടടത്തിൽ 469 റൺസ് എന്ന നിലയിൽ ഡിക്ലെയർ ചെയ്തു.

Advertisment

ആദ്യ ദിനം ഓസ്ട്രേലിയക്കായി നായകൻ സ്റ്റീവ് സ്മിത്തും,ഷോൺ മാർഷും സെഞ്ചുറി നേടിയിരുന്നു. രണ്ടാം ദിനമായ ഇന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വെയ്ഡും, മിച്ചൽ മാർഷും അർധസെഞ്ചുറിയും നേടി. സ്പിന്നർമാരായ ഷഹബാസ് നദീം, അഖിൽ ഹെർദ്വാർക്കർ​​ എന്നിവർക്ക് എതിരെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയൻ​ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്.

എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ യുടെ നില പരുങ്ങലിലാണ് .രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ​ 4 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യൻ എ ടീം എടുത്തിരിക്കുന്നത്.

85 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുന്ന ശ്രേയസ് അയ്യർ മാത്രമാണ് മികച്ച പ്രകടനം പുറത്ത് എടുത്തത്. ഓസ്ട്രേലിയക്കായി ഓഫ്സ്പിന്നർ നെയ്ഥൻ ലയോണും ഫാസ്റ്റ് ബൗളർ ജെയ്സൻ ബേഡും 2വിക്കറ്റ് വീതം വീഴ്ത്തി.

Advertisment

സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം പുറത്ത് എടുക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കങ്കാരുപ്പട.ഫെബ്രുവരി 23ന് പൂണെയിൽ വെച്ചാണ് ഇന്ത്യ , ഓസ്ട്രേലിയ പരന്പരയിലെ ആദ്യ മത്സരം.

Australian Cricket Team Indian Cricket Team Stephen Smith Nathan Lyon India Vs Australia Shreyas Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: