/indian-express-malayalam/media/media_files/uploads/2019/09/pant-yuvi.jpg)
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ് രംഗത്ത്. പന്തിന് യാതൊരു തരത്തിലുള്ള പ്രത്യേക പരിഗണനയും നല്‍കേണ്ടതില്ലെന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞു.
Why should Pant be any different to any other young player that has made mistakes? It’s big boys cricket. I know he is young.. but he needs to learn some home truths and improve his off- side play! https://t.co/Nwl83gDB6U
— Dean Jones AM (@ProfDeano) September 25, 2019
പന്ത് സ്വയം തെറ്റുകള്‍ മനസിലാക്കി തിരുത്തുണം. പന്ത് ഓഫ് സൈഡില്‍ കളിക്കുന്നതില്‍ മെച്ചപ്പെടാനുണ്ട്. എങ്കിൽ മാത്രമേ രാജ്യാന്തര മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നു ഡീൻ പറഞ്ഞു.
''തെറ്റ് പറ്റിയിട്ടുള്ള മറ്റ് യുവതാരങ്ങളേക്കാള്‍ എന്ത് വ്യത്യാസമാണ് പന്തിനുള്ളത്? ഇത് വലിയ പിള്ളേരുടെ കളിയാണ്. അവന്‍ ചെറുപ്പമാണെന്ന് എനിക്കറിയാം. എങ്കിലും ചില സത്യങ്ങള്‍ മനസിലാക്കി ഓഫ് സൈഡിലെ കളി അവൻ നന്നാക്കണം'' ഡീന്‍ ജോണ്‍സ് പറഞ്ഞു.
പന്തിന് പിന്തുണയുമായി യുവരാജ് സിങ് രംഗത്തെത്തിയിരുന്നു. ടീം മാനേജ്‌മെന്റ് പന്തിനെ സമ്മർദത്തിലാക്കരുതെന്നായിരുന്നു യുവിടെ പ്രസ്താവന. ഇതിനുളള മറുപടിയാണ് കമന്റേറ്റര്‍ കൂടിയായ ഡീന്‍ ജോണ്‍സ് നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.