‘തഴയാൻ മാത്രം ഞാൻ എന്ത് പിഴച്ചു’: മനോജ് തിവാരി

50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന മനോജ് തിവാരിയെ വാങ്ങാൻ ആരും തയ്യാറായിരുന്നില്ല

ipl 2019, manoj tiwary, manoj tiwary ipl, ipl 2019 auction, manoj tiwary price,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്, manoj tiwary unsold, manoj tiwary ipl statistics, ipl news, cricket news, indian express

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിലേക്കുള്ള താരലേലത്തിൽ നിരവധി പ്രമുഖ താരങ്ങളാണ് ആരും വാങ്ങാനില്ലാതെ ഒഴിവാക്കപ്പെട്ടത്. ഇതിൽ സ്വദേശീയരും വിദേശീയരും ഉൾപ്പെടും. മനോജ് തിവാരിയും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടും. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന മനോജ് തിവാരിയെ വാങ്ങാൻ ആരും തയ്യാറായില്ല. അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം.

“എനിക്ക് അത്ഭുതം തോന്നുന്നു. എവിടെയാണ് പിഴച്ചത്. രാജ്യത്തിന് വേണ്ടി സെഞ്ചുറി നേടി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 14 മത്സരങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കി. 2017 ഐപിഎൽ സീസണിൽ എനിക്ക് ലഭിച്ച പുരസ്കാരങ്ങളിലേക്ക് നോക്കുമ്പോഴും എനിക്ക് അത്ഭുതം തോന്നുന്നു, എനിക്ക് എവിടെയാണ് പിഴച്ചത്?”, മനോജ് തിവാരി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യക്കായി 12 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സങ്ങളും കളിച്ച താരമാണ് മനോജ് തിവാരി. വിൻഡീസിനെതിരെ 2011ൽ ചെന്നൈയിൽ നടന്ന മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്. 2017ൽ പുണെയുടെ താരമായിരുന്ന തിവാരി ഇന്ത്യൻ പ്രീമിയർ ലീഗിൽ 15 മത്സരങ്ങളിൽ നിന്നും 324 റൺസ് നേടിയിരുന്നു.

എന്നാൽ 2018ൽ കിങ്സ് ഇലവൻ പഞ്ചാബിൽ എത്തിയതോടെ കാര്യങ്ങൾ മാറി. അഞ്ച് മത്സരങ്ങളിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്. നേടിയതാകട്ടെ 47 റൺസും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Auction manoj tiwary unsold reaction twitter

Next Story
‘ഇതിപ്പോ ലാഭായല്ലോ’; യുവിയെ മുംബൈയിൽ എത്തിച്ച ശേഷം അംബാനി പുത്രന്റെ പ്രതികരണംyuvraj singh, yuvraj singh ipl, ipl auction, yuvraj singh ipl auction, yuvraj singh auction, yuvraj singh mumbai indians, cricket news, sports news, indian express,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com