അപൂര്‍വ്വമായൊരു സിക്സിനാണ് ന്യൂസിലന്റ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. അടിച്ചതാകട്ടെ ഇന്ത്യക്കാരനായ ന്യൂസിലന്റെ ക്രിക്കറ്റ് താരം ജീത് അശോക് റാവലും. ആഭ്യന്തര ഏകദിന മത്സരത്തിലാണ് സംഭവം നടന്നത്. ഓക്ലന്റിന് വേണ്ടി കളിക്കുന്ന റാവല്‍ കാന്റര്‍ബറിയുടെ ആന്‍ഡ്രൂ എല്ലിസിന്റെ തല തകര്‍ന്ന് പോയേക്കാവുന്ന ഷോട്ടാണ് പായിച്ചത്.
19ാം ഓവറിലെ ആദ്യ പന്ത് റാവല്‍ സിക്സ് അടിച്ചു. രണ്ടാം പന്തെറിയാന്‍ എല്ലിസ് വന്നപ്പോള്‍ ക്രീസില്‍ നിന്നും മുന്നോട്ട് കയറിയ റാവല്‍ ശക്തിയായി അടിച്ചു. കണ്ണടച്ച് തുറക്കും മുമ്പെ പന്ത് എല്ലിസിന്റെ തലയില്‍ ഇടിച്ചു. എല്ലിസിന് പരുക്ക് പറ്റിയോ എന്ന് നോക്കുവാനായി റാവല്‍ ഓടിയെത്തി. എന്നാല്‍ മുറിവൊന്നും അദ്ദേഹത്തിന് പറ്റിയിട്ടുണ്ടായിരുന്നില്ല.
Ol' Jeets used Andy's head as a ramp today. Don't worry, nobody died. #FordTrophy https://t.co/g2EsYaYifJ
— The Niche Cache (@thenichecache) February 21, 2018
ബൗണ്ടറിയിലേക്ക് പാഞ്ഞ പന്ത് ഫോറാണെന്ന് കരുതിയെങ്കിലും സിക്സായിരുന്നുവെന്ന് വിധിക്കുകയായിരുന്നു. 153 പന്തില്‍ 149 റണ്‍സാണ് റാവല്‍ നേടിയത്. നാല് സിക്സറുകളും പന്ത് ഫോറുകളും അടക്കമായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. റാവലിന്റെ മികവില്‍ 304 റണ്‍സാണ് ഓക്ലന്റ് നേടിയത്. മെഡിക്കല്‍ പരിശോധനയ്ക്കായി എല്ലിസ് പുറത്തേക്ക് പോയെങ്കിലും വൈകാതെ തിരിച്ചുവന്ന് രണ്ട് വിക്കറ്റുകളും നേടി. റാവല്‍ ആയിരുന്നു എല്ലിസ് കൂടാരം കയറ്റിയ രണ്ട് പേരില്‍ ഒരാള്‍.