scorecardresearch

ATK vs Kerala Blasters Live Football Score: അഞ്ചാം സീസണ്‍ വിജയത്തോടെ തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് (2-0)

ISL 2018-19 ATK vs Kerala Blasters Live Football Score സ്റ്റീവ് കോപ്പലിന്റെ എറ്റികെയ്ക്കുമേല്‍ കേരളത്തിന്റെ അപ്രമാദിത്വം

ATK vs Kerala Blasters Live Football Score: അഞ്ചാം സീസണ്‍ വിജയത്തോടെ തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് (2-0)

ATK vs Kerala Blasters Live Football Score: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ എറ്റികെയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം. പോപ്ലാറ്റ്നിച്ചും സ്റ്റോജനോവിച്ചുമാണ് കേരളത്തിനുവേണ്ടി ഗോളുകള്‍ നേടിയത്. എഴുപത്തിയാറാം മിനുട്ടില്‍ ഹെഡ്ഡറിലൂടെയായിരുന്നു പോപ്ലാറ്റ്നിച്ചിന്റെ ഗോള്‍. മിനുട്ടുകള്‍ക്കകം തന്നെ മികച്ചൊരു മുന്നേറ്റത്തില്‍ സ്റ്റോജനോവിച്ച് രണ്ടാം ഗോള്‍ നേടി കേരളത്തിന്റെ അപ്രമാദിത്വം ഉറപ്പിച്ചു.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ മത്സരം ഗോള്‍ രഹിതമാണ്. ഒന്നിലേറെ നല്ല അവസരങ്ങളാണ് ഇരു ടീമുകളെയും തേടിയെത്തിയത്. കേരളം മികച്ച മുന്നേറ്റങ്ങള്‍ തീര്‍ത്തപ്പോള്‍ എറ്റികെ താളംകണ്ടെത്താന്‍ അല്‍പം കൂടി സമയമെടുത്തു. കഴിഞ്ഞ സീസണിനെക്കാള്‍ കൂടുതല്‍ ക്രിയാത്മകമായൊരു ഫുട്ബോളിങ് തന്നെയാണ് ആദ്യ പകുതിയില്‍ മഞ്ഞപ്പട പുറത്തെടുത്തത്. എറ്റികെയ്ക്ക് മികച്ച മുന്നേറ്റങ്ങള്‍ കണ്ടെത്താനായെങ്കിലും കേരളത്തിന്റെ മികച്ച പ്രതിരോധത്തെ കവച്ചുവെക്കാനായില്ല.

ATK vs Kerala Blasters ISL 2018-19 Football Match Live Score updates

9:25 PM ഫുള്‍ടൈം

9:22 PM മത്സരം തൊണ്ണൂറ് മിനുട്ട് പിന്നിട്ടിരിക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ ആദ്യ മത്സരം കേരളം വിജയിച്ചു തന്നെ തുടങ്ങുന്നു.
9:19 PMഎണ്‍പത്തി മൂന്നാം മിനുട്ടില്‍ സ്റ്റോജനോവിച്ചിന്റെ മികച്ചൊരു മുന്നേറ്റം. എറ്റികെ പ്രതിരോധ താരങ്ങളെ നോക്കുകുത്തിയാക്കികൊണ്ടുള്ള മുന്നേറ്റത്തിനൊടുവില്‍ വലത് ബോക്സിലേക്ക് തുടുത്ത ഷോട്ട് കീപ്പറെ മറികടന്ന് അകത്തേക്ക്..

9:16 PM ഗോാാാാാാാാാള്‍ !! കേരളാാാാാാാ ബ്ലാാാാാാാസ്റ്റേഴ്സ്… !!! സ്റ്റോജനോവിച്ച് !!

9:09 PM എറ്റികെയുടെ ബോക്സിനരികില്‍ നിന്ന് സ്റ്റോജനോവിച്ചിന്റെ ആദ്യ ഷോട്ട്..പന്ത് എറ്റികെ പ്രതിരോധത്തില്‍ തട്ടി പ്രതിഫലിച്ച് മുകളിലേക്ക്.. കൃത്യ സ്ഥലത്ത് ഓടിയെത്തിയ പോപ്ലാറ്റ്നിച്ച് എറ്റികെ ഗോളിയുടെ മുകളിലൂടെ പന്ത് ഹെഡ് ചെയ്ത് ഗോള്‍ കണ്ടെത്തുന്നു.
9:06 PM ഗോാാാാാാാാാള്‍ !! കേരളാാാാാാാ ബ്ലാാാാാാാസ്റ്റേഴ്സ്…പോപ്ലാറ്റ്നിച്ച് !!!

9:05 PM ഡബിള്‍ സബ്സ്റ്റിറ്റ്യൂഷന്‍ : ഏറ്റികെയുടെ ബല്‍വന്ത് സിങ്ങിന് പകരം യൂജിന്സണ്‍ ലിങ്ഡോ, മൈമൗനിക്ക് പകരം കാലു ഉച്ചേ
9:04 PM കഴിഞ്ഞ രണ്ട്‌ സീസണുകളില്‍ കേരളത്തിന് അവസാന മിനുട്ട് വിജയങ്ങള്‍ സമ്മാനിച്ച താരമാണ് സികെ വിനീത്. ലെന്‍ ഡൗങ്കലിന് പകരം വിനീതിനെ ഇറക്കുന്നത് അത്ഭുതങ്ങള്‍ നടത്താനാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ്. അവസാന രണ്ട് സീസണുകളിലായി കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും ഈ മലയാളി താരം തന്നെ.
9:01 PM സബ്സ്റ്റിറ്റ്യൂഷന്‍ : ലെന്‍ ഡൗങ്കലിന് പകരം സികെ വിനീത്
8:57 PM ഇടത് വിങ്ങില്‍ പന്ത് കൈപ്പറ്റിയ പെക്കൂസന്റെ ഒരു പാഴ്ശ്രമം. പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് അടിച്ചുകയറ്റാനുള്ള ശ്രമം പരാജയം.
8:53 PM ഇതുവരേക്കും പന്തിന്മേലുള്ള പൊസഷനില്‍ ഇരുടീമുകളും ഏതാണ്ട് ഒരുപോലെയാണ് നില്‍ക്കുന്നത് എങ്കിലും ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ തീരത്തിട്ടുള്ളത്‌ ബ്ലാസ്റ്റേഴ്സ് ആണ്.

8:48 PM ലോങ്ങ് റേഞ്ചര്‍ ! എല്‍ മൈമൗനിയുടെ മറ്റൊരു ലോങ്ങ്‌ റേഞ്ച് ശ്രമം ധീരജ് സിങ്ങിന്റെ കൈകളില്‍ ഭദ്രം.

8:43 PM തുടരെ തുടരെ അവസരങ്ങള്‍. വലത് വിങ്ങില്‍ മുന്നേറിയ ലെന്‍ ഡൗങ്കലിന്റെ കാലിലേക്ക് മികച്ചൊരു ത്രൂ. ബോക്സിനകത്ത് നിന്ന് ലെന്‍ കണ്ടെത്തിയ ദുര്‍ബലമായ ഷോട്ട് എറ്റികെ ഗോളി അരിന്ധമിന്റെ കൈകളില്‍ ഭദ്രം. തൊട്ടുപിന്നാലെ കേരളാ പോസ്റ്റിലേക്ക് ലാന്‍സറോട്ടെയുടെ ഒരു ലോങ്ങ് റേഞ്ച് ശ്രമം ബാറില്‍ തട്ടി പുറത്തേക്ക്..

8:39 PM ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മികച്ച അവസരം ലഭിച്ചത് മറ്റേജ് പോപ്ലാറ്റ്നിച്ചിനാണ്. ആദ്യ മിനുട്ടുകളില്‍ മാറ്റേജ് കണ്ടെത്തിയ ഹെഡ്ഡര്‍

8:37 PM രണ്ടാം പകുതിയില്‍ ഒരു സബ്സ്റ്റിറ്റ്യൂഷാനുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.  ആദ്യ പകുതിയില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്ത സഹലിന് പകരം പെക്കൂസന്‍

8:35 PM രണ്ടാം പകുതി

8:18 PM ഹാഫ്ടൈം

8:17 PM :ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടുകളിലേക്ക് നീങ്ങുന്ന മത്സരം ഇപ്പോഴും ഗോള്‍രഹിതമായി തുടരുന്നു. കേരളത്തിന്റെ പ്രതിരോധം എറ്റികെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചപ്പോള്‍ മികച്ചൊരു ഫിനിഷിങ്ങ് പോലും നേടാനായില്ല എന്നതാണ് ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിച്ച ഘടകം.

8:11 PM : ലെന്‍ ഡൗങ്കലും നര്‍സാരിയും അടങ്ങുന്ന വിങ്ങര്‍മാരില്‍ നിന്നുമാണ് കേരളം കൂടുതല്‍ അവസരങ്ങള്‍ തീര്‍ക്കുന്നത്. പ്ലോപ്റ്റോണിക് എന്ന സെന്‍ട്രല്‍ ഫോര്‍വേഡും മധ്യനിരയില്‍ കളി മെനയുന്ന സഹല്‍ സമദും മികച്ച അവസരങ്ങളാണ് ഇതുവരേക്കും തീര്‍ത്തത്. ലോങ് ബോളുകള്‍ ആശ്രയിച്ചാണ് കൊല്‍ക്കത്ത ടീമിന്റെ കൂടുതല്‍ മുന്നേറ്റം. എറ്റികെയുടെ ക്രോസുകളും കോര്‍ണര്‍ കിക്കുകളും വളരെ അപാടകരമായാണ് കാണപ്പെടുന്നത്. കഴിഞ്ഞ കൗമാര ലോകകപ്പില്‍ ഇന്ത്യയുടെ വല കാത്ത ധീരജ് സിങ്ങിനെ ഇതുവഴി കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്താം എന്നാവും സ്റ്റീവ് കോപ്പലിന്റെ കണക്കുകൂട്ടല്‍.

8:06 PM : സഹല്‍ !! ഷോട്ട് !! രണ്ട് എറ്റികെ താരങ്ങളെ കബളിപ്പിച്ച ശേഷം മലയാളിതാരം സഹല്‍ എടുത്ത ഷോട്ട് തലനാരിഴ വ്യത്യാസത്തില്‍ പോസ്റ്റിന് പുറത്തേക്ക്. കണ്ണൂര്‍ക്കാരന്റെ മികച്ചൊരു ശ്രമം.
8:02 PM :

7:58 PM : ചാന്‍സ് !! സാന്റോസ് !! ഇടത് വിങ്ങില്‍ മുന്നേറിയ എവര്‍ട്ടന്‍ സാന്റോസിന്റെ മികച്ചൊരു ലോങ്ങ് റേഞ്ച് ശ്രമം നിയര്‍ പോസ്റ്റ് താണ്ടി പുറത്തേക്ക്..
7:55 PM : പതുക്കെയെങ്കിലും എറ്റികെ കളിയില്‍ മടങ്ങിവരികയാണ്. കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളി മേനയാനാണ് എറ്റികെയുടെ ശ്രമം
7:53 PM : മഞ്ഞക്കാര്‍ഡ് : എറ്റികെയുടെ നാസര്‍ അല മൈമൗനിക്ക് കാര്‍ഡ്

7:48 PM :

7:44 PM : മത്സരം പത്ത് മിനുട്ട് പിന്നിടുമ്പോള്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും കൂടുതല്‍ അവസരങ്ങള്‍ തീര്‍ക്കുന്നതും ബ്ലാസ്റ്റേഴ്സ് ആണ്. കേരളത്തിന്റെ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കുന്ന ഒരൊറ്റ മുന്നേറ്റം പോലും എറ്റികെയ്ക്ക് സാധിച്ചിട്ടില്ല. മധ്യനിരയിലെ ക്രിയാത്മകത കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

7:40 PM :  ഇരു വിങ്ങുകളില്‍ നിന്നും മികച്ച വേഗത്തിലുള്ള  കളിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇടത് വിങ്ങില്‍ മുന്നേറിയ നര്‍സരി നല്‍കിയ പാസ് ബോക്സില്‍ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ക്ക്. എറ്റികെ പ്രതിരോധത്തിന്റെ ഇന്റര്‍സെപ്ഷന്‍.

7:36 PM : ചാന്‍സ് !! ആദ്യ മിനുട്ടുകളില്‍ തന്നെ മറ്റേജ് പോപ്ലറ്റ്നിക്കിന്റെ ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ എറ്റികെ പോസ്റ്റിന് പുറത്തേക്ക്. ആദ്യ മിനുട്ടുകളില്‍ തന്നെ അക്രമ ശൈലിയിലുള്ള ഫുട്ബോള്‍ ആണ് ഇരു ടീമുകളും പുറത്തെടുക്കുന്നത്.

7:32 PM : കിക്കോഫ്‌ !
7:28 PM : അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു  നിരയെയാണ്  ഡേവിഡ്‌ ജെയിംസ് ആദ്യ മത്സരത്തില്‍ പരീക്ഷിക്കുന്നത്. മുഹമ്മദ്‌ റാക്കിപ്പിനും ധീരജ് സിങ്ങിനും ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നു.

7:18 PM : മുന്‍ സീസണുകളിലെ പോലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഉദ്ഘാടന ചടങ്ങുകള്‍. ബോളിവുഡ് താരനിശ ഒഴിവാക്കിയ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി എത്തിയത് അറ്റ്ലീറ്റ് ഹിമാദാസ് ആണ്.

Sourav Ganguly,i,Hima Das and Avishek Bacchan at the inauguration of ISL edison v at Salt Lake Stadium , the tournament will start with ATK and Kerala bluster match in Kolkata on September 29,2018.Express photo by Partha Paul.

ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന്

7:10 PM : എറ്റികെ ഫോര്‍മേഷന്‍


4-2-3-1 എന്ന ഫോര്‍മേഷനിലാണ് കല്‍ക്കത്തയില്‍ നിന്നുള്ള ക്ലബ് ഇറങ്ങുന്നത്. മുന്‍ ബെംഗളൂരു എഫ്‌സി താരം ജോണ്‍ ജോണ്‍സണ്‍ എറ്റികെയുടെ ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച ബാലന്‍സ് ഉള്ള ഒരു ടീമുമായാണ് എറ്റികെ ഇറങ്ങുന്നത്.

7:05 PM : കേരളാ ബ്ലാസ്റ്റേഴ്സ്
4-4-2 എന്ന ഫോര്‍മേഷനിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. സന്ദേശ് ജിങ്കന്‍ നായകനാകുന്ന ടീമിന്റെ വല കാക്കുക ധീരജ് സിങ്ങാകും. മലയാളി സൂപ്പര്‍ താരം സികെ വിനീതിനെ ബെഞ്ചിലിരുത്തിയപ്പോള്‍ മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദ് ഇടംനേടിയിരിക്കുന്നു

7:00 PM : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഔദ്യോഗിക ഉദ്ഘാടനം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ എറ്റികെയെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. മുന്‍ കേരളാ പരിശീലകന്‍ കൂടിയായ സ്റ്റീവ് കൊപ്പളിന്റെ കീഴിലാണ് ആതിഥേയരായ എറ്റികെ അണിനിരക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Atk vs kerala blasters live football score