കൊൽക്കത്ത: ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സ്വന്തം തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1 എതിരെ 4 ഗോളുകൾക്കാണ് പൂണെ സിറ്റി എഫ്സി കൊൽക്കത്തയെ തകർത്തത്. കഴിഞ്ഞ സീസണിലെ ഗോൾബൂട്ട് ജേതാവ് മാഴ്സെലീനോ പൂണെയ്ക്കായി ഇരട്ടഗോളുകൾ നേടി.

മത്സരത്തിന്റെ പതിമൂന്നാം മിനുറ്റിൽ മാഴ്സെലീനോയാണ് പൂണെയുടെ ആദ്യവെടി പൊട്ടിച്ചത്. എന്നാൽ രണ്ടാംപകുതിയുടെ തുടക്കത്തിൽ ബിപിൻ സിങ്ങിന്റെ ഗോളിലൂടെ കൊൽക്കത്ത സമനില പിടിച്ചു. എന്നാൽ സെക്കന്റുകൾക്കകം തകർപ്പൻ ഒരു ഹെഡറിലൂടെ രോഹിത്ത് കുമാർ പൂണെയ്ക്ക് ലീഡ് തിരിച്ച് നൽകി. 60 മിനുറ്റിൽ ജോർഡി ഫിഗറസും 88 മിനുറ്റിൽ അൽഫാരോയും ലക്ഷ്യം കണ്ടതോടെ പൂണെ വിജയം ആഘോഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ