താരങ്ങളുടെ രജിസ്‌ട്രേഷന് വേണ്ടി ഫോട്ടോ അയക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഇത് പ്രതീക്ഷിച്ചു കാണില്ല. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പ്രതീക്ഷിച്ച ഫെഡറേഷന് അയച്ച് കിട്ടിയതില്‍ മിക്കതും മോഡലുകളെ വെല്ലുന്നതായിരുന്നു.

സിനിമാ താരങ്ങളെ പോലെ പോസ് ചെയ്യുന്നതും ടാറ്റുവിന്റേതും വെറൈറ്റി ഹെയര്‍ സ്‌റ്റൈലിന്റേയുമൊക്ക ഫോട്ടോ അയച്ചവര്‍ ഒരുപാട്. ഇതോടെ അയച്ചു കിട്ടിയതില്‍ നാലില്‍ ഒന്ന് അപേക്ഷകളും ഫെഡറേഷന് തള്ളേണ്ടി വന്നു.

”അനുയോജ്യമല്ലാത്തത് കൊണ്ട് ഞങ്ങള്‍ക്ക് ഒരുപാട് അപേക്ഷകള്‍ തള്ളേണ്ടി വന്നു. എല്ലാ തരത്തിലുള്ള വെറൈറ്റി ഫോട്ടോകളും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ചിലതിലൊക്കെ ആളെ തിരിച്ചറിയാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡിനു വേണ്ടി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയായിരുന്നു ചോദിച്ചിരുന്നത്” എഎഫ്‌ഐ കമ്യൂണിക്കേഷന്‍ മാനേജര്‍ ദിവേഷ് ഭാല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook